10,000 വർഷങ്ങൾക്ക് മുൻപ് കാണാതായി; ആ പാമ്പ് ഇവിടെയുണ്ട്…

By News Desk, Malabar News
Disappeared 10,000 years ago; That snake is here ...
Representational Image
Ajwa Travels

ഗവേഷകരെ ഞെട്ടിച്ച് പതിനായിരം വർഷങ്ങൾക്ക് മുൻപ് കാണാതായ ഒരിനം പാമ്പിനെ വീണ്ടും കണ്ടെത്തി. എസ്‌കുലാപിയൻ എന്നയിനം പാമ്പിനെയാണ് ഇംഗ്‌ളണ്ടിലെ വെയിൽസിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ആറടി വരെ നീളം വെക്കുന്ന പാമ്പാണിത്. എങ്കിലും, ഇപ്പോൾ വെയിൽസിൽ കണ്ടെത്തിയവയിൽ നാലടി 11 ഇഞ്ചുള്ള പാമ്പിനാണ് ഏറ്റവും വലിപ്പം.

കോൺവി കൗണ്ടിയിലെ മോച്ച്‌ഡ്രെയ്‌ക്ക് സമീപമാണ് ഇവയുള്ളത്. ഇവ ഇതുവരെയും നോർത്ത് വെയിൽസ് എക്‌സ്‌പ്രസ്‌വേ കടന്നിട്ടില്ല എന്നും അവ തെക്കോട്ട് പോയേക്കാം എന്നും ​ഗവേഷക വിദ്യാർഥിയായ ടോം മേജർ പറയുന്നു. എലിയെയാണ് ഈ പാമ്പുകൾ സാധാരണയായി ഭക്ഷിക്കുന്നത്. ബാംഗോർ യൂണിവേഴ്‌സിറ്റി ഗവേഷകർ ഇരുന്നൂറോളം പാമ്പുകളെയാണ് കണ്ടെത്തിയത്. ഇതിലെ ഏകദേശം നൂറ്റിയമ്പതെണ്ണവും ചെറുതാണ്. അവയെ പ്രാപ്പിടിയൻ, തുരപ്പൻ കരടികൾ, നീർനായകൾ എന്നിവ ഭക്ഷണമാക്കിയേക്കാം എന്നും ​ഗവേഷകർ പറയുന്നു.

ഏകദേശം എഴുപതെണ്ണം മുതിർന്നവയാണ്. ഏതാനും ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് ഇവ താമസിക്കുന്നത് എന്നും ടോം മേജർ പറയുന്നു. 1960കളിൽ വെൽഷ് മൗണ്ടൻ മൃഗശാലയിലെ റോബർട്ട് ജാക്‌സണാണ് വെയിൽസിലേക്ക് അവയെ ഇറക്കുമതി ചെയ്യുന്നത്.

“എനിക്കറിയാവുന്നിടത്തോളം, അവ നോർത്ത് വെയിൽസ് എക്‌സ്‌പ്രസ്‍വേ കടന്നിട്ടില്ലാത്തതിനാൽ, നമ്മുടെ തദ്ദേശീയ ജീവിവർഗങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരു ആവാസ വ്യവസ്‌ഥയിലാണ് അവ ഇപ്പോൾ സഞ്ചരിക്കുന്നത്. അവ മുമ്പ് വെയിൽസിൽ ഉണ്ടായിരുന്നില്ല. ഇംഗ്‌ളണ്ടിന്റെ തെക്ക്- കിഴക്ക് കെന്റിലാണ് അവയുണ്ടായിരുന്നത്. അവിടെയാണ് അവയുടെ ഫോസിൽ തെളിവുകൾ ലഭിച്ചത്. എന്നാൽ അവ മുൻപ് നോർത്ത് വെയിൽസ് വരെ വടക്കും ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ”; ടോം മേജർ പറഞ്ഞു.

കോൾവിൻ ബേയുടെ വടക്ക് ചരിവുകളിൽ അവ കഴിഞ്ഞിരിക്കാം. പടർന്നു പിടിച്ച പൂന്തോട്ടങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലുമായിരിക്കണം അവ കഴിഞ്ഞിരുന്നത്. ഒക്‌ടോബർ മുതൽ ഏപ്രിൽ വരെ പ്രജനന സമയമാണ്. ആ സമയത്ത് അവ ഭൂമിക്കടിയിൽ കഴിയുന്നു. ഈ പാമ്പുകൾ കൂടുതലെണ്ണം ഉണ്ടോ എന്നറിയാൻ ഇപ്പോൾ റേഡിയോ ട്രാക്കർ ഘടിപ്പിക്കാൻ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Most Read: വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE