ദുബായ് സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിർബന്ധമാക്കി

കാലാവധി നിശ്‌ചയിച്ചു കരാറുകൾ പുതുക്കുന്നതിനായി ഡിസംബർ 31 വരെ സമയം അനുവദിച്ചു.

By Trainee Reporter, Malabar News
Dubai_ city
Rep.Image
Ajwa Travels

ദുബായ്: സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിശ്‌ചയിക്കണമെന്ന് തൊഴിൽ ഉടമകളോട് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. അനന്തകാലത്തേക്ക് തൊഴിൽ കരാറുകൾ രൂപപ്പെടുത്തരുത്. എത്ര കാലത്തേക്ക് എന്നതിൽ മന്ത്രാലയം പ്രത്യേകം നിർദ്ദേശം നൽകുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ തൊഴിൽ ഉടമയും തൊഴിലാളിയും പരസ്‌പര ധാരണയുണ്ടാക്കണമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

കാലാവധി നിശ്‌ചയിച്ചു കരാറുകൾ പുതുക്കുന്നതിനായി ഡിസംബർ 31 വരെ സമയം അനുവദിച്ചു. പരസ്‌പര ധാരണ, കരാർ കാലാവധി അവസാനിപ്പിക്കൽ, തൊഴിൽ ഉടമയോ തൊഴിലാളിയോ ജോലിയിൽ നിന്ന് മാറ്റം ആവശ്യപ്പെട്ടാൽ, മരണം, സ്‌ഥിരവൈകല്യം, ജയിൽശിക്ഷ എന്നീ കാരണങ്ങളാൽ തൊഴിൽ കരാറുകൾ റദ്ദാക്കാനുള്ള അനുമതി തൊഴിൽ ഉടമക്ക് ഉണ്ടാകും.

അതേസമയം, അനധികൃതമായി ഒരാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയാൽ, തൊഴിലാളിക്ക് പരാതിപ്പെടാം. പിരിച്ചുവിടൽ അന്യായമാണെന്ന് മന്ത്രാലയത്തിന് ബോധ്യപ്പെട്ടാൽ തൊഴിലുടമക്കെതിരെ കടുത്ത നടപടിയെടുക്കും. തൊഴിലാളിക്ക് മാന്യമായ നഷ്‌ടപരിഹാരം നൽകേണ്ടി വരും. തൊഴിലാളിയുടെ മൂന്ന് മാസത്തെ ശമ്പളത്തുക നഷ്‌ടപരിഹാരമായി നൽകണം.

Most Read| രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE