ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേയ് സിനാമിക’; രണ്ടാം ഗാനമെത്തി

By Staff Reporter, Malabar News
hey sinamika movie
Ajwa Travels

പ്രശസ്‍ത നൃത്ത സംവിധായിക ബൃന്ദ മാസ്‌റ്റര്‍ സംവിധായികയായി അരങ്ങേറുന്ന ചിത്രമാണ് ‘ഹേയ് സിനാമിക‘. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. തമിഴില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘തോഴി‘ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കര്‍ക്കിയാണ്.

ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാനും കാജല്‍ അഗര്‍വാളും കടന്നുവരുന്ന റൊമാന്റിക് മെലഡിയാണ് ഇത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് യൂട്യൂബിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

അദിതി റാവു ഹൈദരി, നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‍സണ്‍, രഘു, സംഗീത, ധനഞ്‌ജയന്‍, യോഗി ബാബു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിയോ സ്‌റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം ഗ്ളോബല്‍ വണ്‍ സ്‌റ്റുഡിയോസാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും ഗാനരചന നിർവഹിച്ചതും മദന്‍ കര്‍ക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍, എഡിറ്റിംഗ് രാധ ശ്രീധര്‍, കലാസംവിധാനം എസ്എസ് മൂര്‍ത്തി, സെന്തില്‍ രാഘവന്‍.

Read Also: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ ഓൺലൈനിൽ തന്നെ; ഹാജർ കർശനമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE