അതിർത്തിയിൽ ഇ പാസ് നിർബന്ധം; പരിശോധന കർശനമാക്കി തമിഴ്‌നാട്

By News Desk, Malabar News
Ajwa Travels

വാളയാർ: സംസ്‌ഥാന അതിർത്തിയിൽ ഇ പാസ് പരിശോധന വീണ്ടും കർശനമാക്കി തമിഴ്‌നാട്. തിരഞ്ഞെടുപ്പും ഈസ്‌റ്റർ–വിഷു തിരക്കും കോയമ്പത്തൂരിലെ വ്യവസായ മേഖലയിലെ വിപണിക്ക് ഉണ്ടായേക്കാവുന്ന നഷ്‌ടവും കണക്കിലെടുത്ത് പരിശോധനയിൽ നേരത്തെ അയവ് വരുത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കേരളത്തിൽ നിന്നുള്ളവർക്ക് ഇ പാസ് നിർബന്ധമാക്കിയത്.

പാസ് ഇല്ലാത്തത്തിന്റെ പേരിൽ വാഹനങ്ങൾ മടക്കി അയക്കുന്നതിന് പകരം തൽസമയം പാസ് എടുപ്പിച്ചും വിവരങ്ങൾ ശേഖരിച്ചും കടത്തി വിടുകയാണ് ചെയ്യുന്നത്. ചരക്ക് വാഹനങ്ങളും തമിഴ്‌നാട്ടിലേക്ക് ചരക്കെടുക്കാൻ പോവുന്ന വാഹനങ്ങളും പാസില്ലാതെ കടന്നുപോവുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അതിർത്തിയിൽ രേഖപ്പെടുത്തും. യാത്രക്കാരെ മുഴുവൻ തെർമോ സ്‌കാനിങ്ങിന് വിധേയമാക്കിയാണ് അതിർത്തി കടത്തി വിടുന്നത്.

പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ തിരികെ അയക്കും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള മുഴുവൻ വാഹനങ്ങൾക്കും ഇ പാസ് നിർബന്ധമാണ്. കോവിഡ് കേസുകൾ ഉയർന്നതിനെ തുടർന്ന് ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടിലേക്കുള്ള യാത്രക്ക് ഇ പാസ് നിർബന്ധമാക്കിയത്. പരിശോധനക്ക് അയവ് വരുത്തിയതിന് ശേഷം രോഗവ്യാപനം രൂക്ഷമായെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം വീണ്ടും പരിശോധന കർശനമാക്കിയത്.

Also Read: കോവിഡ്; എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE