150 വർഷമായി ഒളിവിൽ; ഒടുവിൽ ക്യാമറയിൽ കുടുങ്ങി ഭീമൻ മൂങ്ങ

By News Desk, Malabar News
Shellys Eagle Owl Found
Ajwa Travels

150 വർഷത്തോളമായി ആഫ്രിക്കൻ മഴക്കാടുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്ന ഭീമൻ മൂങ്ങയെ കണ്ടെത്തി. ‘ഷെല്ലീസ് ഈഗിൾ ഔൾ’ എന്നറിയപ്പെടുന്ന ഭീമൻ മൂങ്ങയെ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ലൈഫ് സയൻസസ് വിഭാഗം ശാസ്‌ത്രജ്‌ഞരായ ഡോ.ജോസഫ് തോബിയാസ്, സോമർസൈറ്റിൽ നിന്നുള്ള സ്വതന്ത്ര പരിസ്‌ഥിതി പ്രവർത്തകനായ ഡോ.റോബർട്ട് വില്യംസ് എന്നിവരാണ് കണ്ടെത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഖാന വനമേഖലയിലാണ് നൂറ്റാണ്ടുകളോളം ഒളിവിലായിരുന്ന ഭീമൻ മൂങ്ങ ശാസ്‌ത്രജ്‌ഞരുടെ കണ്ണിൽപെട്ടത്.

Shellys Eagle Owl Found

കഴിഞ്ഞ ആഴ്‌ചയായിരുന്നു ഈ അപൂർവ കാഴ്‌ചയ്‌ക്ക് അവസരമൊരുങ്ങിയത്. പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ് മൂങ്ങയെ ഇവർക്ക് കാണാനായത്. ഇതിനിടെ അതിന്റെ ദൃശ്യങ്ങൾ വ്യക്‌തമായി പകർത്താൻ സാധിച്ചു എന്നത് ശാസ്‌ത്രജ്‌ഞർക്ക് നേട്ടമായി. കറുത്ത കണ്ണുകളും മഞ്ഞ കൊക്കും വലിയ രൂപവുമുള്ള ആ ഭീമൻ ഗവേഷകർ കാലങ്ങളായി തേടിക്കൊണ്ടിരുന്ന അത്യപൂർവ പക്ഷിയാണെന്ന് തിരിച്ചറിയാൻ ഈ ചിത്രങ്ങൾ ധാരാളമായിരുന്നു.

‘അതിന് നല്ല വലിപ്പമുണ്ടായിരുന്നു. ആദ്യം ഒരു പരുന്താണെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, താഴത്തുള്ള മറ്റൊരു കൊമ്പിലേക്ക് മാറിയിരുന്നപ്പോൾ ബൈനോക്കുലർ വെച്ച് ഞങ്ങളതിനെ നിരീക്ഷിച്ചു. ശരിക്കും ഞെട്ടിപ്പോയി. ആഫ്രിക്കൻ മഴക്കാടുകളിൽ ഇത്രയും വലിയ മറ്റൊരു മൂങ്ങയെ ഇതുവരെ കണ്ടിട്ടില്ല. ഒട്ടും സമയം കളയാതെ ഉടൻ തന്നെ ചിത്രങ്ങൾ പകർത്തുകയായിരുന്നു’- ശാസ്‌ത്രജ്‌ഞർ ആവേശത്തോടെ പറയുന്നു.

1870 മുതൽ ഈ ഭീമൻ മൂങ്ങയെ ആരും തന്നെ വ്യക്‌തമായി കണ്ടിട്ടില്ല. ആകെയുണ്ടായിരുന്നത്‌ ചില അവ്യക്‌തമായ ചിത്രങ്ങൾ മാത്രമാണ്. പിന്നീട് പലരും ഭീമൻ മൂങ്ങയെ കണ്ടെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരുന്നു എങ്കിലും തെളിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആഫ്രിക്കൻ പക്ഷി നിരീക്ഷകരുടെ ഇടയിൽ ഒരു അമൂല്യ വസ്‌തുവായി ഈ മൂങ്ങ മാറിയിരുന്നു.

അതേസമയം, ഇത്രയും വലിയ രൂപം വെച്ച് ഈ ഭീമൻ മൂങ്ങ ആഫ്രിക്കൻ കാടുകളിൽ ആരുടേയും കണ്ണിൽ പെടാതെ എങ്ങനെ മറഞ്ഞിരിക്കുന്നു എന്ന സംശയത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. 150 വർഷങ്ങൾക്ക് ശേഷം ഒളിവിലായ ആളെ കണ്ടെത്തിയതിന്റെ സന്തോഷവും ഗവേഷകർക്കുണ്ട്.

Enormous Owl Finally Photographed After Eluding Ecologists for 150 Years

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഷെല്ലീസ് ഈഗിൾ ഔൾ ഉൾപ്പെട്ടിരിക്കുന്നത്. ഖാന വനമേഖലയിൽ ഇത് ഇപ്പോഴും നിലനിൽക്കുന്നു എന്നത് പുതിയ പ്രതീക്ഷ നൽകുന്നുവെന്ന് ശാസ്‌ത്രജ്‌ഞർ പ്രതികരിച്ചു. നിയമവിരുദ്ധമായ മരംമുറിക്കലും ഖനനവും ഈ വനമേഖലയിൽ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ഇവിടുത്തെ ഉയർന്ന പ്രദേശങ്ങൾ ഇപ്പോഴും നിത്യഹരിതമാണ്. ഫ്രണ്ട്‌സ് ഓഫ് അറ്റേവ പോലെയുള്ള പരിസ്‌ഥിതി ഗ്രൂപ്പുകൾ ഈ പ്രദേശത്തെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Also Read: കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെയ്‌ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE