കോവിഡ്; ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി

By Staff Reporter, Malabar News
covid-related properties
Representational Image

ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട വസ്‌തുക്കളുടെ ഇറക്കുമതി തീരുവയും ഹെൽത്ത് സെസും ഒഴിവാക്കിയ നടപടി സെപ്റ്റംബർ 30വരെ നീട്ടി. നേരത്തെ ഓഗസ്‌റ്റ് 31 വരെയായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും ഓക്‌സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്.

മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, ഓക്‌സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ തുടങ്ങിയവയുടെ ഇറക്കുമതിക്ക് ആയിരുന്നു ഇളവ് നൽകിയത്.

അതേസമയം രണ്ടാം തവണയാണ് കോവിഡ് വാക്‌സിൻ, ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവിഡ് വ്യാപനതോത് ഉയർന്നു നിൽക്കുന്നതിനാൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം വ്യക്‌തമാക്കി.

Most Read: ഡിസിസി പുന:സംഘടന; പരസ്യ പ്രസ്‌താവനകൾക്ക് എതിരെ അച്ചടക്ക നടപടിയുമായി ഹൈക്കമാൻഡ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE