‘ആവേശ’വുമായി ഫഹദ് ഫാസിൽ; ഫസ്‌റ്റ് ലുക്ക് പുറത്ത്- റിലീസും പ്രഖ്യാപിച്ചു

ബെംഗളൂരുവിലെ ഒരു കോളേജിന്റെ പശ്‌ചാത്തലത്തിൽ പറയുന്ന വ്യത്യസ്‌തമായൊരു ക്യാമ്പസ് ചിത്രമാണ് 'ആവേശം'. 2024 ഏപ്രിൽ 11ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട വിവരം.

By Trainee Reporter, Malabar News
avesham movie
Ajwa Travels

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ അണിയിച്ചൊരുക്കുന്ന ‘ആവേശം’ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പം റിലീസ് തീയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ‘രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം.

ചിത്രത്തിൽ ഫഹദ് ഫാസിൽ തീർത്തും വ്യത്യസ്‌തമായ വേഷത്തിലാണ് എത്തുകയെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ഫഹദിനെ ഒരു വലിയ ജനക്കൂട്ടം ആകാശത്തേക്ക് ഉയർത്തുന്നതാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ. നേരത്തെ സിനിമയുടെ ചില ചിത്രീകരണ ദൃശ്യങ്ങൾ വൈറലായിരുന്നു. ഒരു ഗുണ്ടയ്‌ക്കൊപ്പം നിൽക്കുന്ന ഫഹദിന്റെ ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. കട്ടിമീശയും കറുപ്പ് വസ്‌ത്രവും അണിഞ്ഞായിരുന്നു ഫഹദിന്റെ ഗെറ്റപ്പ്.

ഫഹദ് ഫാസിലിന്റെ വേറിട്ട ഗെറ്റപ്പ് സിനിമക്ക് കൂടുതൽ പ്രതീക്ഷയേകുന്നുണ്ട്. അൻവർ റഷീദാണ് സിനിമ നിർമിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഒരു കോളേജിന്റെ പശ്‌ചാത്തലത്തിൽ പറയുന്ന വ്യത്യസ്‌തമായൊരു ക്യാമ്പസ് ചിത്രമാണ് ‘ആവേശം’ എന്നാണ് വിവരം. ക്യാമ്പസ് പ്രണയത്തിനും സൗഹൃദത്തിനും പുറമെ, നർമത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവൻ തന്നെയാണ് തിരക്കഥ രചിച്ചത്.

സമീർ താഹിറയാണ് ക്യാമറ. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു. രോമാഞ്ചത്തിൽ അഭിനയിച്ച പ്രധാന താരങ്ങളെല്ലാം ആവേശത്തിലും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

fahad fasil
ചിത്രത്തിലെ ഒരു രംഗം

അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറിൽ അൻവർ റഷീദ് നസ്രിയ നസീം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം 2024 വിഷു റിലീസ് ആയിട്ടാവും തിയേറ്ററുകളിൽ എത്തുക. 2024 ഏപ്രിൽ 11ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട വിവരം. വിവേക് ഹർഷൻ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

പ്രോജക്‌ട് സിഇഒ- മൊഹസിൻ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ- പികെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലേ, കോസ്‌റ്റ്യൂം- മഹർ ഹംസ, മേക്കപ്പ്- ആർജി വയനാടൻ, ഓഡിയോഗ്രഫി- വിഷ്‌ണു ഗോവിന്ദ്, ആക്ഷൻ- ചേതൻ ഡിസൂസ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- അപ്പുക്കുട്ടൻ, സുമിലാൽ സുബ്രഹ്‌മണ്യൻ, പിആർഒ- എഎസ് ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

പാച്ചുവും അത്‌ഭുത വിളക്കുമാണ് അവസാനമായി ഫഹദ് ഫാസിൽ മലയാളത്തിൽ നായകനായി എത്തിയ ചിത്രം. അഖിൽ സത്യൻ സംവിധാനം ചെയ്‌ത ചിത്രം തിയേറ്ററിൽ മികച്ച പ്രകടനം നടത്തിയിരുന്നു.

Kauthukam| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE