‘വീണ്ടും കർഷക രക്‌തം വീണിരിക്കുന്നു’; പോലീസ് ലാത്തിച്ചാർജിനെ അപലപിച്ച് രാഹുൽ

By Desk Reporter, Malabar News
Rahul-Gandhi on Police lathicharge against farmers
Ajwa Travels

ന്യൂഡെൽഹി: ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “വീണ്ടും കർഷകരുടെ രക്‌തം വീണിരിക്കുന്നു, ഇന്ത്യ ലജ്‌ജയോടെ തലകുനിക്കുന്നു,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

ഹരിയാനയിലെ കര്‍ണാല്‍ ടോള്‍ പ്ളാസയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ ആയിരുന്നു പോലീസ് ലാത്തിവീശിയത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സംസ്‌ഥാന ബിജെപി അധ്യക്ഷൻ ഒപി ധങ്കറിന്റെ അകമ്പടി വാഹനം കർഷകർ തടയാൻ ശ്രമിച്ചതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ ഉണ്ടായത്.

കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ സ്‌ഥലങ്ങളിൽ കർഷകർ റോഡുകൾ ഉപരോധിച്ചു. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിൽ റോഡിലിട്ട് അതിൽ ഇരുന്നുകൊണ്ടാണ് കർഷകർ റോഡുകൾ തടഞ്ഞത്. ഇതേത്തുടർന്ന് ഡെൽഹി-അമൃത്‌സർ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാന യൂണിറ്റ് നേതാവ് ഗുർണം സിംഗ് ചാരുണിയാണ് റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്‌തത്‌.

Most Read:  തൃണമൂലിനെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE