ഫിറോസ് കുന്നംപറമ്പിലിന്റെ ടിഷർട്ട്; ആരോപണങ്ങൾക്ക് തെളിവ് സഹിതം മറുപടി

By Desk Reporter, Malabar News
Firos Kunnumparambil_Malabar News
Ajwa Travels

ദുബായ്: പ്രശസ്‌ത ജീവകാരുണ്യ പ്രവര്‍ത്തകൻ ഫിറോസിനെതിരെയുള്ള പുതിയ ആരോപണത്തിന് വ്യക്‌തമായ മറുപടി. വാർത്തകൾ സൃഷ്‌ടിക്കുന്ന ചില ഓൺലൈൻ സ്‌ഥാപനങ്ങൾ ഫിറോസിനെതിരെ പുതിയ ആരോപണമാണ് കൊണ്ട് വന്നിരുന്നത്. വ്യാപകമായി പ്രചരിച്ച പ്രസ്‌തുത ആരോപണംഫിറോസ് ധരിച്ച ടീഷര്‍ട്ടിന്റെ വില 35,000′ ആണെന്നായിരുന്നു.

ബില്ലടക്കം കാണിച്ചുകൊണ്ട് കൃത്യമായ മറുപടിയുമായാണ് ഫിറോസ് ലൈവിൽ വന്നത്. 610 ഇന്ത്യൻ രൂപ വില വരുന്ന ടീഷര്‍ട്ടിനെയാണ് ചില ഓൺലൈൻ സ്‌ഥാപനങ്ങൾ 35,000 ആക്കിമാറ്റിയത്. വൈകാരിക വരികളുടെ പ്രക്ഷേപണ കേന്ദ്രമായ സാമൂഹിക മാദ്ധ്യമത്തിൽ റഫീഖ് തറയില്‍ എന്നൊരാൾ ഉന്നയിച്ച ആരോപണമാണ് പിന്നീട് ചില ഓൺലൈൻ സ്‌ഥാപനങ്ങൾ ഏറ്റുപിടിച്ച് വാർത്തയാക്കിയത്.

കഴിഞ്ഞ ദിവസം നടത്തിയ ഫേസ്ബുക് ലൈവിൽ ഫിറോസ് ധരിച്ചിരുന്ന ടീഷർട്ടിന് മുകളിൽ എഴുതിയ വരികൾ കണ്ടാണ് അത് പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ ടീഷര്‍ട്ടാണ് എന്നും അതിന് 35,000 രൂപ വിലയുണ്ടെന്നുമുള്ള നിഗമനത്തിൽ റഫീഖ് തറയില്‍ എത്തിയതും അത് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചതും.

വിപണിയെ സംബന്ധിച്ച് യാതൊരു ധരണയുമില്ലാത്ത ഇത്തരമൊരു സാമൂഹിക മാദ്ധ്യമ വരികളെ ഏറ്റുപിടിച്ച് അതിനെ വൻ തലക്കെട്ടിൽ വാർത്തയാക്കിയ ഓൺലൈൻ സ്‌ഥാപനങ്ങളോടായിരുന്നു ഫിറോസിന്റെ ലൈവ് മറുപടി. ടീ ഷര്‍ട്ട് വാങ്ങിയതിന്റെ ബില്ലും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ടീഷര്‍ട്ട് വാങ്ങാൻ പോകുമ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തന്ന 1000 ദിർഹം മാത്രമായിരുന്നു എന്നും ടീഷർട്ടിന് വെറും 30 യുഎഇ ദിർഹം അഥവാ 610 ഇന്ത്യൻ രൂപ മാത്രമാന്നെനും തെളിവ് സഹിതം ഫിറോസ് ലൈവിൽ പറഞ്ഞു.

Most Read: ഡിസംബറോടെ 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് വാക്‌സിൻ ലഭ്യമാക്കും; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE