മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു

By News Desk, Malabar News
Fishermen stranded in Africa awaiting release; Proceedings in progress
Representational Image
Ajwa Travels

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ  61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്‌റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. സംഘത്തിൽ രണ്ട് മലയാളികളുമുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 22ന് അഞ്ച് ബോട്ടുകളിലായി പുറപ്പെട്ടതായിരുന്നു ഇവർ. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ.
അസം സ്വദേശികളായ അഞ്ച് പേരും ബാക്കി തമിഴ്‌നാട്‌ സ്വദേശികളുമാണ്. നിയമനടപടികളിൽ കുടുങ്ങിയാൽ പ്രതിസന്ധി കൂടുമെന്നതിനാൽ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് ഇവർ.

തൊഴിലാളികളെ മോചിപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം പുരോഗമിക്കുകയാണ്. പിടിയിലായവർക്ക് നിയമസഹായം നൽകാൻ കേന്ദ്ര വിദേശ കാര്യമന്ത്രാലയം ഇടപെടൽ നടത്തി. വേൾഡ് മലയാളി ഫെഡറേഷൻ ഇവർക്ക് വേണ്ട സഹായം എത്തിച്ച് നൽകിയിട്ടുണ്ട്.

മാർച്ച് 12നാണ് സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് മൽസ്യ തൊഴിലാളികൾ പിടിയിലായത്. മൽസ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്‌തമായ സെയ്‌ഷെൽസിൽ നിയമനടപടികൾ നടക്കുകയാണ്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

വൻ തുക പിഴയൊടുക്കേണ്ടി വരുമെന്നാണ് വിവരം. ഉപജീവനം നഷ്‌ടമാകുന്ന അവസ്‌ഥയിലാണ് തൊഴിലാളികൾ. ഇതൊഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Most Read: ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE