ദേവനെ വാഴ്‌ത്തി ഫോർബ്‌സ് ഇന്ത്യ; പരിഹാസം; പിന്നാലെ അഭിമുഖം നീക്കം ചെയ്‌തു

By News Desk, Malabar News
Devans Interview IN forbes Magazine
Devan
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിലേക്ക് ‘നവകേരള പീപ്പിൾസ് പാർട്ടി’യുമായി ചുവടുവെച്ച സിനിമാ നടൻ ദേവനെ പുകഴ്‌ത്തി ഫോർബ്‌സ് ഇന്ത്യ മാസിക. കേരളത്തിലെ ഉയർന്നുവരുന്ന ശക്‌തനായ രാഷ്‌ട്രീയ നേതാവെന്നാണ് ഫോർബ്‌സ് ദേവനെ വിശേഷിപ്പിച്ചത്. മാസികയുടെ ഓൺലൈൻ പ്ളാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച ദേവന്റെ അഭിമുഖത്തിലാണ് ഇങ്ങനെയൊരു തലക്കെട്ട് ഫോർബ്‌സ് നൽകിയിരിക്കുന്നത്.

അനീതിക്കും അഴിമതിക്കുമെതിരെയുള്ള ഒരു ദൗത്യത്തിലാണ് ദേവനെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ദേവന്റെ അഭിമുഖം തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഫോർബ്‌സ് നീക്കം ചെയ്‌തിട്ടുണ്ട്‌. അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്ന് വന്ന വിമർശനങ്ങളും പരിഹാസങ്ങളും തന്നെയാണ് ഇതിന് കാരണം.

Also Read: ശബ്‌ദരേഖ ചോര്‍ച്ച; സ്വപ്‍നയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

പല രീതികളിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്ന് വന്നത്. ചിലർ ദേവനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയപ്പോൾ മറ്റുചിലർ ആക്ഷേപ ഹാസ്യം കലർത്തിയാണ് പ്രതികരിച്ചത്. കേരള സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു.

അഭിമുഖത്തിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ട് എഴുത്തുകാരായ എൻഎസ് മാധവൻ, അനിതാ നായർ എന്നിവരും രംഗത്തെത്തിയിരുന്നു. അഭിമുഖത്തിലെ വാക്കുകൾ കുറിച്ചു കൊണ്ട് ഒപ്പം ‘ആരാണീ ദേവൻ’ എന്നാണ് ട്വിറ്ററിലൂടെ എൻഎസ് മാധവന്റെ ചോദ്യം.

അതേസമയം, ‘ഞാൻ വളർത്തുന്ന യൂണികോണുമായി (മായാജാല കഥകളിലെ ഒറ്റക്കൊമ്പുള്ള കുതിര) പ്ളൂട്ടോയിൽ അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ’ എന്നായിരുന്നു അനിതാ നായരുടെ തലക്കെട്ട്. ഒരിക്കലും നടക്കാനിടയില്ലാത്ത സംഭവം എന്നാവണം അനിത ഇതിലൂടെ ഉദ്ദേശിച്ചത്. ഇവർക്ക് പുറമെ നിരവധി ആളുകൾ ട്രോളുകളും പരിഹാസങ്ങളുമായി ദേവനെതിരെ പ്രതികരിച്ചിരുന്നു.

National News: ഹത്രസ് കുടുംബം വീട്ടുതടങ്കലിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് പൗരാവകാശ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE