തൃശൂർ: വാടാനപ്പിള്ളിക്ക് സമീപം തളിക്കുളം പത്താം കല്ല് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തളിക്കുളം എൻഎസ്‌എസ് കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ (85) മരണപ്പെട്ടു.
മദ്രാസ് പോർട്ട് ട്രസ്‌റ്റിൽ സിവിൽ എഞ്ചിനീയർ വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഇദ്ദേഹം വിരമിച്ചതിന് ശേഷം തളിക്കുളത്ത് സ്‌ഥിര താമസമായിരുന്നു. മൂന്നു വർഷം തുടർച്ചയായി ഇവിടെ എൻഎസ്‌എസ് കരയോഗം പ്രസിഡണ്ടായി സേവനം അനുഷ്‌ഠിച്ചിരുന്നു. രാഷ്‌ട്രീയ-സാമൂഹ്യ പ്രവർത്തനങ്ങളിലും സാന്നിദ്ധ്യമായിരുന്ന ജനാർദ്ദനൻ കുറച്ചുനാളുകളായി പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നു.
ഭാര്യ ഇന്ദിര എൻഎസ്‌എസ് വനിതാ സമാജം പ്രവർത്തകയാണ്. മുൻ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥനായ മകൻ ബിനോയ് ഷാർജയിൽ ‘സൈപം‘ കമ്പനിയിൽ ഉദ്യോഗസ്‌ഥനാണ്. മകൾ ബീന (ദുബായ്), മരുമകൾ സിന്ധു (കേന്ദ്ര സർക്കാർ സർവീസിൽ), മരുമകൻ രമേശൻ (സീനിയർ അക്കൗണ്ടന്റ്, ദുബായ്, ഡ്രൈഡോക്‌സ്).
പേരക്കുട്ടികൾ; നമൃത, ഋഷാൽ, രാഘവ് എന്നിവരാണ്. വീട്ടിൽ പൊതു ദർശനത്തിന് വെച്ച ജനാർദ്ദനൻ നായരുടെ ഭൗതിക ശരീരത്തിൽ സ്‌ഥലം എംപി ടിഎൻ പ്രതാപൻ ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. സംസ്‌കാര ചടങ്ങുകൾ നാളെ, ബുധനാഴ്‌ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ നടക്കും.
Most Read: ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്