ന്യൂഡെല്‍ഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് അശ്വിനി കുമാറിന്റെ രാജി.
“ഈ വിഷയത്തില്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നത്”-അശ്വനി കുമാര്‍ കത്തില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എംപി കൂടിയാണ് ഇദ്ദേഹം. പഞ്ചാബ് അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയാണ് എന്നതിൽ തർക്കമില്ല.
Read also: വിവാദ വെളിപ്പെടുത്തൽ; മൊഴി നൽകാൻ സാവകാശം തേടി സ്വപ്‌ന സുരേഷ്