അബുദാബി: യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. സെപ്റ്റംബറിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്‌റ്റ് മാസത്തേക്കാൾ 29 ഫിൽസ് വരെയും ഡീസലിന് 45 ഫിൽസും വർധനവ് ഉണ്ടാവും. തുടർച്ചയായ മൂന്നാം മാസമാണ് യുഎഇയിൽ ഇന്ധനവിലക്കയറ്റം ഉണ്ടാവുന്നത്.
സൂപ്പർ98 പെട്രോളിന് ലിറ്ററിന് നാളെ മുതൽ 3.42 ദിർഹമാണ് നൽകേണ്ടത്. ഓഗസ്‌റ്റ് മാസത്തിലിതിന് 3.14 ദിർഹം ആയിരുന്നു. സ്‌പെഷ്യൽ95ന് 3.31 ദിർഹം നൽകണം. ഈ മാസം ഇതിന് 3.02 ദിർഹമായിരുന്നു. ഇ-പ്ളസിന് 3.23 ദിർഹമായി. ഓഗസ്‌റ്റിൽ ഇതിന് 2.95 ദിർഹം ആയിരുന്നു. ഡീസലിന് 45 ഹിൽസ് കൂടി ലിറ്ററിന് 3.40 ദിർഹമാകും. ഈ മാസം 29.5 ദിർഹമായിരുന്നു വില. ജൂണിൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.
Most Read| സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്