ശ്രദ്ധ രക്ഷാ പ്രവർത്തനത്തിൽ; ഉന്നതതല അന്വേഷണം നടക്കും- റെയിൽവേ മന്ത്രി

അപകടത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും നൽകും. എയിംസ് ആശുപത്രികളിലടക്കം സജ്‌ജീകരണം ഏർപ്പെടുത്തിയതായും റെയിൽവേ മന്ത്രി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
train disaster odisha
Ajwa Travels

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം. അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. പരിക്കേറ്റവരുടെ എണ്ണം 1000 പിന്നിട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും നൽകും. എയിംസ് ആശുപത്രികളിലടക്കം സജ്‌ജീകരണം ഏർപ്പെടുത്തിയതായും റെയിൽവേ മന്ത്രി വ്യക്‌തമാക്കി.

സംഭവത്തിൽ റെയിൽവേ സേഫ്‌റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്‌തമായി പറയാൻ കഴിയൂവെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണ്. രാഷ്‌ട്രീയത്തിന് ഇപ്പോൾ പ്രസക്‌തിയില്ല. പരിക്കേറ്റവർക്ക് മികച്ച ചികിൽസ ഉറപ്പാക്കും. ട്രെയിൻ ഗതാഗതം വേഗത്തിൽ പുനഃസ്‌ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോൾ ഉചിതമല്ല. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു.

ദുരന്തസ്‌ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റെയിൽവേ മന്ത്രി. ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിന് കാരണം സിഗ്‌നലിലെ പിഴവെന്നാണ് പ്രാഥമിക നിഗമനം. ആദ്യ അപകടം ഉണ്ടായശേഷം അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്. സിഗ്‌നൽ സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേക്ക് കഴിഞ്ഞില്ല.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരിൽ ഗുരുതരവസ്‌ഥയിൽ ഉള്ളവർക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 36 ട്രെയിനുകൾ വഴിതിരിച്ചുവിടും.

Most Read: അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി; തേനി കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE