ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുന്നു; ഹൈബി ഈഡന്‍

By Desk Reporter, Malabar News
Hibi-Eden-About-Joju-George
Ajwa Travels

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വികാരത്തെ മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നും ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുകയും മാനിക്കുകയും ചെയ്യുന്നു. ജോജുവിന്റെ മൗലികമായ അവകാശമാണ് പ്രതികരിക്കുക എന്നത്. അതില്‍ കുറ്റം പറയാനില്ല. പക്ഷേ ഇങ്ങനെയൊരു ദേശീയ വിഷയത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതികരിക്കും. ഇവിടെ പിണറായി വിജയനും പാര്‍ട്ടിയും പുലർത്തുന്ന മൗനം കുറ്റകരമാണ് എന്നും ഹൈബി ഈഡന്‍ പറഞ്ഞു.

“പെട്രോള്‍ ഡീസല്‍ വില 110 രൂപ കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട പ്രസ്‌ഥാനം എന്ന രീതിയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. ജനങ്ങളുടെ ജീവിതത്തിന് പ്രയാസകരമായ സാഹചര്യം ഉണ്ടായതില്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയൊരു പ്രതിഷേധം നടത്തണമെന്ന് ഞങ്ങളും വിചാരിച്ചില്ല. ഇതിന് മുമ്പും ചെറിയ പ്രതിഷേധം ഞങ്ങള്‍ നടത്തിയിരുന്നു. സൗജന്യമായി പെട്രോള്‍ അടിച്ചുകൊടുത്ത് പ്രതിഷേധം നടത്തിയിരുന്നു,”- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്നാൽ, ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നും ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു.

മുണ്ടും മാടിക്കെട്ടി സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു ജോജു. സ്‌ത്രീകളോട് അയാൾ അപമര്യാദയായി പെരുമാറി. ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി പോലീസ് സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Most Read:  നിരത്തിലിറങ്ങാതെ സ്വകാര്യബസുകൾ; ഈ വർഷം രജിസ്‌റ്റർ ചെയ്‌തത്‌ 68 എണ്ണം മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE