ഗോവയിലെ സീ ഫുഡ് ഫാക്റ്ററിയില്‍ വാതക ചോര്‍ച്ച; തൊഴിലാളി മരിച്ചു

By Staff Reporter, Malabar News
malabarnews-pol
Representational Image
Ajwa Travels

പനാജി: സൗത്ത് ഗോവ കണ്‍കോളിമ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ സീ ഫുഡ് ഫാക്റ്ററിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാക്റ്ററിയിലെ അമ്മോണിയ വാതക ശേഖരത്തിലാണ് ചോര്‍ച്ച ഉണ്ടായത്. അപകടം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടനെ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു തൊഴിലാളി മരിക്കുകയായിരുന്നു. മറ്റു നാലു പേര്‍ ചികില്‍സയിലാണ്. പോലീസ് അറിയിച്ചു.

ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ജിഐഡിസി) നിയന്ത്രണത്തിലാണ് ഫാക്റ്ററി സ്ഥിതി ചെയ്യുന്ന മേഖല. സംഭവത്തില്‍ അവര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍പ് ഇത്തരത്തില്‍ ശോചനീയ അവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്റ്ററിക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ജിഐഡിസി ചെയര്‍മാന്‍ ഗ്‌ളാൻ ടിക്‌ളോ പറഞ്ഞു.

രാജ്യത്ത് വ്യവസായ സ്‌ഥാപനങ്ങളിലെ അപകടങ്ങള്‍ തുടര്‍ക്കഥ ആവുമ്പോഴും സുരക്ഷ ശക്‌തമാക്കണം എന്ന ആവശ്യം അംഗീകരിക്കപ്പെടുന്നില്ല. തൊഴിലാളികള്‍ക്ക് തൊഴില്‍ ഇടങ്ങളിലെ സൗകര്യങ്ങള്‍ നിയമം മൂലം ഉറപ്പാക്കണമെന്ന ആവശ്യവും ശക്‌തമാണ്.

Read Also: വിദ്വേഷ പ്രചാരകര്‍ക്ക് പരസ്യമില്ല; നിലപാട് വ്യക്‌തമാക്കി പാര്‍ലെയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE