സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര നിലപാടിന് വിരുദ്ധമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

By Desk Reporter, Malabar News
V Muraleedharan about kerala covid situation
Ajwa Travels

ഡെല്‍ഹി: ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത് ‘നയതന്ത്ര ബാഗേജിലൂടെയാണ്’ സ്വര്‍ണക്കടത്ത് നടന്നതെന്നാണ്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഇപ്പോള്‍ പറയുന്നത്.

വി മുരളീധരന്‍ പറയുന്നു; കച്ചിത്തുരുമ്പ് കിട്ടിയപ്പോള്‍ അതില്‍ പിടിച്ച് കയറണമെന്നാകും പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളില്‍ നിന്ന് കിട്ടിയ ഉപദേശം. ഞാന്‍ പറഞ്ഞത് നയതന്ത്രബാഗ് എന്നല്ല. നയതന്ത്രബാഗ് എന്ന ‘വ്യാജേന’ സ്വര്‍ണ്ണം കടത്തിയെന്നാണ് ഞാന്‍ പറഞ്ഞത്. അത് യഥാര്‍ത്ഥ നയതന്ത്രബാഗ് ആയിരുന്നെങ്കില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കേസാകുമായിരുന്നു.

ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വര്‍ണം കടത്തിയത് സ്വപ്‌ന സുരേഷും കൂട്ടരുമാണ്. അവര്‍ നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്ത് ആര്‍ക്കുവേണ്ടി എന്നതൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോള്‍, സ്വപ്‌ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും. കള്ളത്തരങ്ങളൊക്കെ വെളിയില്‍ വരുമ്പോള്‍ അടിത്തറ ഇളകുന്നത് സ്വാഭാവികം.

Related News: കെടി ജലീലിനെ വേട്ടയാടാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങള്‍ ക്യാപ്‌സൂൾ ഇറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല. എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സ്വര്‍ണ്ണം കടത്തിയതിന്റെ വേരുകള്‍ ചികഞ്ഞു പോകുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രന്‍മാരോ മാത്രമാകില്ല കുടുങ്ങുക എന്നതോര്‍ത്താണോ പിണറായിക്ക് ഇത്ര വേവലാതി? പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോര്‍ത്ത് പിണറായി വിജയന്‍ ആശങ്കപ്പെടണ്ട. സ്വന്തം മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത്; അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിച്ചു.

എന്നാല്‍, വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഈ രീതിയിലുള്ള സ്വര്‍ണ്ണക്കടത്ത് നടക്കില്ല. മുരളീധരന്‍ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമായിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണം; സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും പറയുന്നത് ഇങ്ങിനെയാണ്.

ഫേസ്ബുക് പോസ്റ്റ് പൂർണ്ണമായും വായിക്കാൻ;

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE