തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്‌ച വരെ മഴ കനക്കാൻ സാധ്യത. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണിത്. കൂടാതെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനുളള സാധ്യതയുള്ളതായും കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് വ്യക്‌തമാക്കി.
ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ ഇന്ന് സംസ്‌ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. കൂടാതെ കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 7 ജില്ലകളിൽ നാളെയും, 12 ജില്ലകളിൽ ചൊവ്വാഴ്‌ചയും, 5 ജില്ലകളിൽ ബുധനാഴ്‌ചയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴക്കുള്ള സാധ്യത കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിനായി കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Read also: അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; പിൻവലിച്ച് കർണാടക