ഓപ്പറേഷൻ ഗംഗ; പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

By Team Member, Malabar News
High Level Meeting In Delhi On The Opreration Ganga Progress
Ajwa Travels

ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വീണ്ടും ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യത്തിന്റെ നടപടികൾ വേഗത്തിലാക്കാനുള്ള ചർച്ചകളാണ് യോഗത്തിൽ നടക്കുക. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

അതേസമയം യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ ബോംബാക്രമണവും, ഷെല്ലാക്രമണവും തുടരുകയാണ്. ആണവ നിലയങ്ങളും സുരക്ഷാ നിലയങ്ങളും ലക്ഷ്യം വച്ചാണ് റഷ്യ തുടക്കം മുതൽ ആക്രമണം നടത്തുന്നത്. തലസ്‌ഥാന നഗരമായ കീവിലും, പ്രധാന നഗരങ്ങളായ ഖാർകീവിലും, സുമിയിലും ശക്‌തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. എന്നാൽ കീവിനെ ലക്ഷ്യമാക്കിയുള്ള ക്രൂസ് മിസൈൽ തകർത്തതായി യുക്രൈൻ വ്യക്‌തമാക്കുന്നുണ്ട്.

കൂടാതെ റഷ്യൻ അതിർത്തി വഴി ഖാർകീവിലും സുമിയിലും കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ രക്ഷപെടുത്താൻ റഷ്യ സമ്മതിച്ചതോടെ ഇതിനായി ബസുകൾ സജ്‌ജമാക്കിയിട്ടുണ്ട്. 150 ബസുകളാണ് റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാപ്രവർത്തനത്തിന് സജ്‌ജമാക്കിയത്.

Read also: ‘നെഞ്ചിൽ വെടിയേറ്റു, മർദ്ദിച്ചു, കാലൊടിഞ്ഞു’; യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE