കടലേറ്റം; മാഹിയിലെ ചരിത്രസ്‌മാരകം തകര്‍ന്നു

By Staff Reporter, Malabar News
kannur news
Ajwa Travels

കണ്ണൂര്‍: ശക്‌തമായ കടലേറ്റത്തെ തുടര്‍ന്ന് മാഹിയിലെ ചരിത്രസ്‌മാരകം തകര്‍ന്നുവീണു. ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ കടൽ തീരത്ത് പാറക്കെട്ടിൽ സ്‌ഥാപിച്ച കരിങ്കൽ സ്‌തൂപമാണ് തകർന്നത്. പോർച്ചുഗീസുകാർ സ്‌ഥാപിച്ചതെന്ന് കരുതുന്ന ഈ സ്‌തൂപത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്.

പായ്‌ക്കപ്പലുകൾക്ക് ദിശാ സൂചനയും അപകട സൂചനയും നൽകാനായി സ്‌ഥാപിച്ചതായിരുന്ന ഈ സ്‌തൂപത്തിൽ 1956 വരെ ലാന്തർ കത്തിച്ചു വെച്ചിരുന്നു. ഈ സ്‌തൂപത്തിന് സമീപത്തെ കുന്നില്‍ നേരത്തെ ഒരു കോട്ടയും സ്‌ഥിതി ചെയ്‌തിരുന്നു.

എന്നാൽ 1790ല്‍ മൈസൂർ പടയാളികളും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് കോട്ട തകർക്കപ്പെട്ടു. ഇതേ കോട്ടയുടെ ഭാഗമായിരുന്നു ഈ സ്‌തൂപം. ഇതിന് സമീപത്ത് കുറുങ്ങോട്ട് നായരുടെ കരോൽ കോവിലകവും സ്‌ഥിതി ചെയ്‌തിരുന്നു. 30 വർഷം മുമ്പ് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള തീരദേശ സുരക്ഷാ വകുപ്പ് ഈ സ്‌തൂപം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തിയിരുന്നു.

അതേസമയം നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ സ്‌തൂപം പൂർവ്വസ്‌ഥിതിയിലാക്കി ചരിത്ര സ്‌മാരകമായി നിലനിർത്തണമെന്ന ആവശ്യമാണ് പൊതു പ്രവർത്തകരും ചരിത്ര വിദ്യാർഥികളും മുന്നോട്ടുവെക്കുന്നത്.

Malabar News: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ച് കാനത്തില്‍ ജമീല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE