ആലി മുസ്​ലിയാര്‍, വാരിയംകുന്നൻ ഉൾപ്പടെ 387 പേരെ ഒഴിവാക്കുന്നത് ക്രൂരത; എസ്‌വൈഎസ്‍

By Desk Reporter, Malabar News
ICHR Exclusion of 387 people from the indian history is cruel; SYS
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഐസിഎച്ച്‌​ആര്‍ ലോഗോ & അലി മുസലിയാർ
Ajwa Travels

പത്തനംതിട്ട: സ്വാതന്ത്ര്യ സമരപോരാട്ടവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ രക്‌തസാക്ഷി പട്ടികയിൽ നിന്നും 387 പേരെ പുറത്താക്കാനുളള നീക്കം ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയെന്ന് എസ്‌വൈഎസ്‍പത്തനംതിട്ട ജില്ലാ കൺവെൻഷനിൽ സംസാരിച്ച സംസ്‌ഥാന / ജില്ലാ നേതാക്കൾ ശക്‌തമായാണ് വിഷയത്തിൽ പ്രതികരിച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്​റ്റോറിക്കല്‍ റിസര്‍ച്ച്‌​ (ഐസിഎച്ച്‌​ആര്‍) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്​തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് വാരിയം കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ലിയാര്‍ ഉള്‍പെടെ 387 രക്‌ത സാക്ഷികളെ പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ലെന്നും പ്രതിരോധിക്കേണ്ട ക്രൂരതായണിതെന്നും എസ്‌വൈഎസ്‍ വ്യക്‌തമാക്കി

മലബാർ സമരം ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്. വാഗൺ കൂട്ടകൊല പോലെ സമാനതകളില്ലാത്ത ക്രൂരതകളുമായാണ് ബ്രീട്ടീഷുകാർ മലബാർ സമര പോരാളികളെ നേരിട്ടത്. മലബാർ സമരത്തിന്റെ നൂറാം വാർഷികം അനുസ്‌മരിക്കുന്ന സമയത്ത് തന്നെ ചരിത്രത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന തരത്തിലുളള, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്​റ്റോറിക്കല്‍ റിസര്‍ച്ച്‌​ (ഐസിഎച്ച്‌​ആര്‍) നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ശക്‌തമായി രംഗത്തിറങ്ങണമെന്ന് എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു

അലങ്കാർ ഓഡിറ്റേറിയത്തിൽ നടന്ന എസ്‌വൈഎസ്‍ പത്തനംതിട്ട ജില്ലാ കൺവെൻഷൻ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫിയുടെ അധ്യക്ഷതയിൽ സംഘടനയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോക്‌ടർ എപി അബ്‌ദുൽ ഹക്കീം അസ്ഹരി ഉൽഘാടനം ചെയ്‌തു

1921ല്‍ നടന്ന മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് ചരിത്രം യഥാവിധി പഠിക്കുന്ന ഏതൊരു വിദ്യാർഥിക്കും അറിയാവുന്ന യാഥാർഥ്യമാണ്. മറിച്ചുള്ള പ്രചാരണം ചരിത്രത്തെ ജീവനോടെ കത്തിക്കുന്നതിന് സമാനമാണ്. ഇതിനെതിരെ ശക്‌തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് സംസ്‌ഥാന സെക്രട്ടറി ഓർമപ്പെടുത്തി.

ICHR Exclusion of 387 people from the indian history is cruel; SYS
എസ്‌വൈഎസ്‍ പത്തനംതിട്ട ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്ന ഡോക്‌ടർ എപി അബ്‌ദുൽ ഹക്കീം അസ്ഹരി

സയ്യിദ് തുറാബ് തങ്ങൾ സഖാഫി, ഡോക്‌ടർ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, റഹ്‌മത്തുള്ള സഖാഫി എളമരം, അബ്‌ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി, ദേവർശോല അബ്‌ദുൽ സലാം മുസ്‌ലിയാർ, എം അബൂബക്കർ പടിക്കൽ, ഇകെ മുഹമ്മദ് കോയ സഖാഫി, ആർപി ഹുസൈൻ ഇരിക്കൂർ, എംഎം ഇബ്രാഹിം, സിദ്ദീഖ് സഖാഫി നേമം, ബഷീർ പുളിക്കൂർ, ബഷീർ പറവന്നൂർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.

Most Read: അഫ്‌ഗാൻ പ്രതിസന്ധി കാണുമ്പോൾ ബോധ്യമാകും എന്തിനാണ് സിഎഎ എന്ന്; കേന്ദ്രമന്ത്രി

COMMENTS

  1. ചരിത്രം അവടെ നിക്കട്ടെ… ജീവിച്ചിരിക്കുന്ന മനുഷ്യരോട് ചെയ്യുന്ന ക്രൂരതയാണ് കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ഇവരുടെയോഗം… അതിന്റെ തെളിവാണ് വാർത്തയിലെ ഫോട്ടോ. അയ്യോ മറന്നു പോയി ഞമ്മന്റെ ആൾക്കാർക്ക് എന്തുമാകാമല്ലോ ല്ലേ ആരോഗ്യവകുപ്പേ… മുഖ്യൻപിന്നെ കോയമാരുടെ വോട്ടിലാണല്ലോ ഭരണത്തിൽ… അപ്പൊ ശരി.

  2. മതക്കാർക്കും രാഷ്ട്രീയക്കാർക്കും പത്രക്കാർക്കും എന്തുമാകാമല്ലോ. ഇതുവല്ല ദരിദ്രവാസി ആയിരുന്നെങ്കിൽ അവനു പിഴയും കൊറാൻഡയിനും ഒക്കെ ചാർത്തും. അതാണല്ലോ ഇന്ത്യ.പക്ഷെ ഇവിടെ ദുബായില് രാജാവായാലും അവരുടെ കുടുംബമായാലും ഒടുക്കത്തെ പിഴകിട്ടും. എങ്ങനെ ഒരു ഫോട്ടോ പത്രത്തിൽ വന്നാൽ പത്രത്തിനും കിട്ടും പണി???

  3. എജ്ജാതി തെമ്മാടിത്തരമാണ് മൊയ്‌ലിയന്മാരെ നിഗലീ ചെയ്യുന്നത്… ആംബുലൻസ് ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഞാൻ…. ഓരോ ദിവസവും അനുഭവിക്കുന്നത് ശരിക്കുമറിയാം. ഇങ്ങളൊക്കെ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ കണ്ടല്ലേ സമൂഹം നടക്കുന്നത്. അതാണ്‌ കൊഴപ്പം. ഇവർക്കെതിരെ കേസെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE