പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; സ്‌മരണാർഥം 75 രൂപ നാണയം പുറത്തിറക്കും

പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത നാണയമായിരിക്കും പുറത്തിറക്കുക. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിക്കുന്ന രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടിയാകും നാണയമെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്‌തമാക്കുന്നു.

By Trainee Reporter, Malabar News
coin of Rs 75
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുമെന്ന് ധനകാര്യ മന്ത്രാലയം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന സ്‌മരണാർഥം ആണ് 75 രൂപാ നാണയം പുറത്തിറക്കുന്നത്. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത നാണയമായിരിക്കും പുറത്തിറക്കുക. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിക്കുന്ന രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടിയാകും നാണയമെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്‌തമാക്കുന്നു.

വൃത്തത്തിൽ 44 മില്ലിമീറ്റർ വ്യാസം ഉള്ളതാകും നാണയം. 35 ഗ്രാമുള്ള നാണയം, വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിർമിക്കുക. ഒരു വശത്ത് അശോകസ്‌തംഭവും ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയിൽ ‘ഭാരത്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന് വലതു വശത്തായി ഇംഗ്ളീഷിൽ ‘ഇന്ത്യ’ എന്ന് രേഖപ്പെടുത്തും.

നാണയത്തിന്റെ റുപേ ചിഹ്‌നവും ഉണ്ടാകും. മറുവശത്ത് പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമെന്ന ആലേഖനം ചെയ്യുക. ഇതിന് മുകളിലായി ദേവനാഗിരി ലിപിയിൽ ‘സൻസദ് സങ്കുൽ’ എന്നും താഴെയായി ഇംഗ്ളീഷിൽ ‘പാർലമെന്റ് മന്ദിരം’ എന്നും രേഖപ്പെടുത്തും. ഞായറാഴ്‌ച ഉച്ചക്ക് 12 മണിക്ക് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 20 പ്രതിപക്ഷ പാർട്ടികളാണ് ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.

Most Read: ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE