ചെസ്സ് ഒളിംപ്യാഡ്: ഇന്ത്യയും റഷ്യയും ചാമ്പ്യന്മാര്‍

By Trainee Reporter, Malabar News
Chess Olympiad_Malabar News
Representational image

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ചെസ്സ് ഒളിംപ്യാഡിന് നാടകീയാന്ത്യം. ഇന്നലെ നടന്ന ചെസ്സ് ടൂര്‍ണമെന്റില്‍ റഷ്യയേയും ഇന്ത്യയേയും സംയുക്ത സ്വര്‍ണജേതാക്കളായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍ (എഫ്‌ഐഡിഇ) അറിയിച്ചു.

വിശ്വനാഥന്‍ ആനന്ദ്, കൊനേരു ഹംപി, ആര്‍. പ്രഗ്ഗനാഥ തുടങ്ങിയവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയത്. കോവിഡ് 19ന്റെ
പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയായാണ് ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇതാദ്യമായാണ് ചെസ്സ് ഒളിംപ്യാഡ് ഓണ്‍ലൈന്‍ വഴി നടത്തുന്നത്. മത്സരത്തിനൊടുവില്‍ റഷ്യന്‍ സംഘത്തെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ താരങ്ങള്‍ നീക്കം നടത്താന്‍ സമയമെടുത്തതാണ് പരാജയകാരണമായി വിലയിരുത്തിയത്. എന്നാല്‍ സെര്‍വറുമായുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ തടസപ്പെട്ടതാണ് നീക്കം വൈകാന്‍ കാരണമെന്ന് ഇന്ത്യന്‍ കളിക്കാര്‍ ഫെഡറേഷനെ അറിയിച്ചിരുന്നു.വിവാദതീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ നിഹാല്‍ സരിന്‍, ദിവ്യ ദേശ് മുഖ് തുടങ്ങിയവര്‍ക്കാണ് മത്സരത്തിനിടയില്‍ ഇന്റര്‍നെറ്റ് തടസങ്ങള്‍ അനുഭവപ്പെട്ടത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ കളിക്കാരുടേത്. സെമിയില്‍ പോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സംഘം ഫൈനലിലെത്തിയത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE