പബ്ജിയും പോയി !

By Trainee Reporter, Malabar News
pubg-mobile-game-_Malabar News
Pubg mobile game

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഭീഷണി കനക്കുന്നതിനിടയില്‍ രാജ്യത്ത് കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഗെയിമിംഗ് ആപ്പായ പബ്ജിയടക്കം 118 ആപ്പുകളെയാണ്  ഇന്ത്യയില്‍ പുതിയതായി നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്. ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തുന്നുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 33 ദശലക്ഷം ഇന്ത്യക്കാരാണ് നിലവില്‍ പബ്ജി ഉപയോഗിക്കുന്നത്. പബ്ജിയെ കൂടാതെ ബൈഡു, യു ഡിക്ഷണറി, വീചാറ്റ്, ക്യാം കാര്‍ഡ്, ആലി പേ തുടങ്ങിയവയും നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിലുണ്ട്.

നയതന്ത്രബന്ധത്തിലുണ്ടായ ഉലച്ചില്‍ മൂലം 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ടിക് ടോക് അടക്കമുള്ള ആപ്പുകളാണ് ജൂണില്‍ നിരോധിച്ചിരുന്നത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE