43 ചൈനീസ് ആപ്ളിക്കേഷനുകൾ കൂടി നാടുകടത്തി ഇന്ത്യ

By News Desk, Malabar News
43 Apps Banned In India
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ 43 ചൈനീസ് ആപ്ളിക്കേഷനുകൾക്ക് നിരോധനം. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ആപ്പുകളും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും സർക്കാർ ചൈനീസ് ആപ്പുകൾ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാൻ വേണ്ടിയാണ് നടപടിയെന്ന് പ്രസ്‌താവനയിലൂടെ കേന്ദ്രസർക്കാർ വ്യക്‌തമാക്കി.

ജൂണിൽ 59 ചൈനീസ് മൊബൈൽ ആപ്ളിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്ന ടിക് ടോക്ക്, പബ്‌ജി തുടങ്ങിയവയും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബറിൽ ഐടി ആക്‌ട് 69A വകുപ്പ് പ്രകാരം 118 ആപ്ളിക്കേഷനുകളും നിരോധിച്ചിരുന്നു.

  • ആലിസ പ്ളയേഴ്‌സ് മൊബൈല്‍ ആപ്പ്
  • ആലിബാബ വര്‍ക്ക്‌ബെഞ്ച്
  • ആലി എക്‌സ്പ്രസ്- സ്‌മാർട്ടർ ഷോപ്പിംഗ്, ബെറ്റര്‍ ലിവിംഗ്
  • ആലിപേ കാഷ്യര്‍
  • ലാലാമൂവ് ഇന്ത്യ- ഡെലിവറി ആപ്പ്
  • ഡ്രൈവ് വിത്ത് ലാവാമൂവ് ഇന്ത്യ
  • സ്‌നാക്ക് വിഡിയോ
  • കാംകാര്‍ഡ്- ബിസിനസ് കാര്‍ഡ് റീഡര്‍
  • കാം കാര്‍ഡ്- ബിസിആര്‍ (വെസ്‌റ്റേണ്‍)
  • സോള്‍- ഫോളോ ദ സോള്‍ ടു ഫൈന്റ് യു
  • ചൈനീസ് സോഷ്യല്‍ – ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിംഗ് വിഡിയോ ആപ്പ് ആന്‍ഡ് ചാറ്റ്
  • ഡേറ്റ് ഇന്‍ ഏഷ്യ- ഡേറ്റിംഗ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിംഗിള്‍സ്
  • വിഡേറ്റ്- ഡേറ്റിംഗ് ആപ്പ്
  • ഫ്രീ ഡേറ്റിംഗ് ആപ്പ്- സിംഗോള്‍, സ്‌റ്റാര്‍ട് യുവര്‍ ഡേറ്റ്
  • അഡോര്‍ ആപ്പ്
  • ട്രൂലി ചൈനീസ്- ചൈനീസ് ഡേറ്റിംഗ് ആപ്പ്
  • ട്രൂലി ഏഷ്യന്‍- ഏഷ്യന്‍ ഡേറ്റിംഗ് ആപ്പ്
  • ചൈനലൗ- ഡേറ്റിംഗ് ആപ്പ് ഫോര്‍ ചൈനീസ് സിംഗിള്‍സ്
  • ഡേറ്റ്‌മൈഎജ്-ചാറ്റ്, മീറ്റ്, ഡേറ്റ് മച്യൂര്‍ സിംഗിള്‍സ് ഓണ്‍ലൈന്‍
  • ഏഷ്യന്‍ഡേറ്റ്- ഫൈന്‍ഡ് ഏഷ്യന്‍ സിംഗിള്‍സ്
  • ഫ്‌ളേര്‍ട് വിഷ്- ചാറ്റ് വിത്ത് സിംഗിള്‍സ്
  • ഗയ്‌സ് ഓണ്‍ലി ഡേറ്റിംഗ്- ഗേ ചാറ്റ്
  • ടബ്ബിറ്റ്; ലൈവ് സ്ട്രീംസ്
  • വിവര്‍ക്ക് ചൈന
  • ഫസ്റ്റ് ലൗ ലിവ്- സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടിസ് ലിവ് ഓണ്‍ലൈന്‍
  • റീല- ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്
  • കാഷിയര്‍ വാലറ്റ്
  • മാങ്കോ ടിവി
  • എംജി ടിവി- ഹുനാന്‍ടിവി ഒഫീഷ്യല്‍ ടിവി ആപ്പ്
  • വിടിവി- ടിവി വേര്‍ഷന്‍
  • വിടിവി- സിഡ്രാമ, കെ ഡ്രാമ, ആന്‍ഡ് മോര്‍
  • വിടിവി ലൈറ്റ്
  • ലക്കി ലൈവ്- ലൈവ് വിഡിയോ സ്ട്രീമിംഗ് ആപ്പ്
  • ടാവോബാവോ ലൈവ്
  • ഡിങ്ടാക്
  • ഐഡന്റിറ്റി വി
  • ഐസോലാന്റ് 2: ആഷെസ് ഓഫ് ടൈം
  • ബോക്‌സ് സ്റ്റാര്‍ (ഏര്‍ളി ആക്‌സസ്)
  • ഹീറോസ് ഇന്‍വോള്‍വ്ഡ്
  • ഹാപ്പി വിഷ്
  • ജെല്ലിപോപ്പ് മാച്ച്- ഡെക്കോറേറ്റ് യുവര്‍ ഡ്രീം ഐലന്‍ഡ്
  • മച്ച്കിന്‍ മാച്ച്- മാജിക് ഹോം ബില്‍ഡിംഗ്
  • കോക്വിസ്‌റ്റ ഓണ്‍ലൈന്‍ 2  എന്നീ ആപ്ളിക്കേഷനുകളാണ് പ്ളേ സ്‌റ്റോറിൽ നിന്ന് നിലവിൽ അപ്രത്യക്ഷമായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE