രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി; സുവർണ മയൂരം ഇൻ ടു ദി ഡാർക്ക്‌നെസിന്

By News Desk, Malabar News
In To The Darkness
Ajwa Travels

പനാജി: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ‘ഇൻ ടു ദി ഡാർക്ക്‌നെസ്‘ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. ആൻഡേൻ റാഫേനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. 40 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച സംവിധായകനുള്ള രജതമയൂര പുരസ്‌കാരം ‘ദി സൈലന്റ് ഫോറസ്‌റ്റ്‘ എന്ന തായ്‌വാനി ചിത്രത്തിലൂടെ കോ ചെൻ നിയെൻ കരസ്‌ഥമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് സു ഷോൺ ലിയു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഐ നെവർ ക്രൈ‘ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സോഫിയ സ്‌റ്റാഫി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

മൽസര വിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്‌ളോ സെസാറായിരുന്നു അന്താരാഷ്‌ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്‌ട്രിയ), റുബയ്യാത്ത് ഹുസൈൻ (ബംഗ്‌ളാദേശ്) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ.

കാസിനോ പെരേരയാണ് മികച്ച നവാഗത സംവിധായകൻ. ‘വാലന്റീനെ‘ എന്ന ബ്രസീലിയൻ ചിത്രത്തിലൂടെയാണ് അദ്ദേഹം പുരസ്‌കാരം നേടിയത്. ക്രിപാൽ കലിതയുടെ ‘ബ്രിഡ്‌ജ്‘, കാമൻ കാലെ സംവിധാനം ചെയ്‌ത ‘ഫെബ്രുവരി‘ എന്നീ ചിത്രങ്ങൾ പ്രത്യേക ജൂറി പരാമർശം നേടി. എസിഎഫ്‌ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം പാലസ്‌തീൻ സംവിധായകൻ അമീൻ നയേഫയുടെ ‘200 മീറ്റേഴ്‌സ്‘ എന്ന ചിത്രത്തിനാണ് ലഭിച്ചത്.

Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മകനോട് പറയണം; മോദിയുടെ അമ്മക്ക് കർഷകന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE