ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ; കടുത്ത ബോംബാക്രമണം

ഏഴാം ആഴ്‌ചയിലേക്ക് കടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 12,000 കവിഞ്ഞു. ഇതിൽ 5000 കുട്ടികളാണ്. ഖാൻ യൂനിസിൽ കൂടുതൽ ബോംബാക്രമണം ഉണ്ടാകുമെന്നും ജനങ്ങളോട് നഗരം വിടാനും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By Trainee Reporter, Malabar News
Israel-Hamas Conflict
(കടപ്പാട്: അൽ ജസീറ)
Ajwa Travels

ഗാസ: യുഎൻ അഭയാർഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ഗാസയിലെ വെസ്‌റ്റ് ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഐക്യരാഷ്‌ട്ര സംഘടന ഏജൻസി നടത്തുന്ന അൽ ഫഖുറ സ്‌കൂളിൽ അഭയം പ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 35 പേരും ഒരു കുടുംബത്തിൽ ഉള്ളവരാണ്.

തെക്കൻ ഖാൻ യൂനിസ് നഗരത്തിലെ രണ്ടു പാർപ്പിട സമുച്ചയങ്ങളിലെ ബോംബാക്രമണത്തിൽ കുട്ടികളടക്കം 47 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്‌റ്റ് ബാങ്കിലെ നബ്‌ലുസ് നഗരത്തിലെ ആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടു. ഏഴാം ആഴ്‌ചയിലേക്ക് കടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 12,000 കവിഞ്ഞു. ഇതിൽ 5000 കുട്ടികളാണ്. ഖാൻ യൂനിസിൽ കൂടുതൽ ബോംബാക്രമണം ഉണ്ടാകുമെന്നും ജനങ്ങളോട് നഗരം വിടാനും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈജിപ്‌ത്‌ അതിർത്തിയിലെ റഫ മേഖലയിലേക്ക് നീങ്ങാനാണ് നിർദ്ദേശം. അൽഷിഫ ആശുപത്രി ഇസ്രയേൽ സൈന്യം നിർബന്ധിച്ചു ഒഴിപ്പിച്ചതായും ഹമാസ് ആരോപിക്കുന്നുണ്ട്. ആശുപത്രിയി നിന്ന് ജീവനക്കാരും അഭയാർഥികളും പലായനം തുടങ്ങി. കിടപ്പുരോഗികളെ പരിചരിക്കാനായി ഏതാനും ആരോഗ്യ പ്രവർത്തകർ മാത്രമാണ് ശേഷിക്കുന്നത്. ഹമാസ് ആസ്‌ഥാനം ആശുപത്രി സമുച്ചയത്തിന് അടിയിലെ ബങ്കറിൽ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേൽ ആശുപത്രി ആക്രമിച്ചത്.

അതേസമയം, ഇന്ധനമില്ലാതെ ജനറേറ്ററുകൾ നിലച്ചതോടെ അറ്റുപോയ ഇന്റർനെറ്റ്, ഫോൺ സേവനം ഗാസയിൽ ഭാഗികമായി പുനഃസ്‌ഥാപിച്ചു. നിർത്തിവെച്ചിരുന്നു ജീവകാരുണ്യ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. നിലവിൽ ഗാസയ്‌ക്ക് ആവശ്യമായതിന്റെ പത്ത് ശതമാനം ഭക്ഷ്യവസ്‌തുക്കൾ മാത്രമാണ് ഈജിപ്‌തിൽ നിന്ന് എത്തുന്നതെന്ന് യുഎൻ അറിയിച്ചു. പ്രതിദിനം രണ്ടു ടാങ്കർ ഇന്ധനം ഗാസയിലെത്തിക്കാൻ ഇസ്രയേൽ അനുമതിയുണ്ട്.

Most Read| ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE