അഹമ്മദാബാദ്: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അനുമതിയില്ലാതെ ദളിത് മധ്യവയസ്കൻ കൊല്ലപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ചെന്ന് കാണിച്ചാണ് സ്‌പീക്കർ രാജേന്ദ്ര ത്രിവേദിയുടെ നിർദേശ പ്രകാരം ജിഗ്‌നേഷിനെ പുറത്താക്കിയത്. ഇതേ കാരണത്താൽ വ്യാഴാഴ്‌ചയും മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
മാർച്ച് രണ്ടിന് പൊലീസുകാരന്റെ സാന്നിധ്യത്തിൽ ദളിത് മധ്യവയസ്കനെ ജനക്കൂട്ടം കൊലപ്പെടുത്തിയ വിഷയമാണ് മേവാനി നിയമസഭയിൽ ഉന്നയിച്ചത്. ‘പ്രതികളെ എന്തുകൊണ്ടാണ് അറസ്‌റ്റ് ചെയ്യാത്തത്’ എന്നെഴുതിയ പോസ്‌റ്റർ ഉയർത്തിയാണ് മേവാനി പ്രതിഷേധിച്ചത്. എന്നാൽ, ജിഗ്‌നേഷ് അച്ചടക്കം പുലർത്തണമെന്നും എന്തെങ്കിലും വിഷയം ഉന്നയിക്കണമെങ്കിൽ ആദ്യം തന്നോട് അനുമതി തേടണമെന്നും സ്‌പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം തുടർന്നതോടെ മേവാനിയെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Read also: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; ഹരജിയുമായി കേന്ദ്രം ഡെൽഹി ഹൈക്കോടതിയില്‍