ദൃശ്യഭംഗിയും കാവ്യചാരുതയും കൊണ്ട് ആസ്വാദക ഹൃദയംകീഴടക്കി ‘മിഷൻ സി‘ ചിത്രത്തിലെ ഗാനം കുതിക്കുന്നു. ഇന്നലെ വൈകിട്ട് 6 മണിക്ക് മനോരമ മ്യുസിക്‌സ് ഔദ്യോഗിക യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌ത ‘പരസ്‌പരം ഇനിയൊന്നും‘ എന്ന് തുടങ്ങുന്ന ഗാനമാണ് വെറും 12 മണിക്കൂർ കൊണ്ട് 2 ലക്ഷത്തോളം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്.
കൃത്യമായി പറഞ്ഞാൽ, ഈ വാർത്ത പ്രസിദ്ധീകരിക്കുന്ന സമയത്ത് 1,96,415 ആസ്വാദകർ 12 മണിക്കൂറുകൊണ്ട് ഈ ഗാനം കേട്ടുകഴിഞ്ഞു. എല്ലാ പ്രായത്തിലുമുള്ളവരെ സ്വാധീനിക്കുന്ന ഈ മനോഹരഗാനം ആലപിച്ചത് നിഖിൽ മാത്യുവാണ്. കേട്ടിരുന്നു പോകുന്ന മികച്ച ആലാപന ശൈലിയും ദൃശ്യങ്ങളുടെ മനോഹാരിതയും വേറിട്ടുനിൽക്കുന്ന സംഗീത സംവിധാനവും എടുത്തു പറയേണ്ടതാണ്.
ഗാനാസ്വാദകരുടെയും സിനിമാ പ്രേമികളുടെയും പിന്തുണയിൽ മാത്രമാണ് ഈ വിജയം. സൂപ്പർ നായകൻമാരോ താരപദവിയുള്ള നടിമാരോ ഫാൻസ് പ്രവർത്തകരുടെ സപ്പോർട്ടോ കൊണ്ടല്ല ഈ ഗാനം ചുരുങ്ങിയ സമയംകൊണ്ട് വൈറലായത്. കേൾവിക്കാരെ പിടിച്ചിരുത്തുന്ന മാസ്‌മരികത ഗാനത്തിനുള്ളത് കൊണ്ടുമാത്രമാണ്. അതുകൊണ്ടു മാത്രമാണ് 24 മണിക്കൂർ കൊണ്ട് 2 ലക്ഷത്തോളം ആസ്വാദകരെയും ക്രോസ് ചെയ്‌ത് ഗാനം മുന്നേറുന്നത്.
നിഖിൽ മാത്യു ആലാപനം നിർവഹിച്ച ഈ ഗാനത്തിന് പിന്നിൽ രണ്ടു പോലിസ് ഉദ്യോഗസ്‌ഥർ കൂടിയുണ്ട്! ഗാനരചന നിർവഹിച്ചിരിക്കുന്നത് ഇടുക്കിയിലെ കമ്പംമെട്ട് പോലീസ് സ്‌റ്റേഷനിൽ ജോലിചെയ്യുന്ന ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് സുനിൽ ജി ചെറുകടവും സംഗീതം നിർവഹിച്ചത് ഇടുക്കിയിലെ തന്നെ രാജാക്കാട് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് ഹണി എച്ച് എൽഉം ആണ്.
സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ നിർദ്ദേശങ്ങളയെയും മനസിലുള്ള സിനിമയെയും മനോഹരമായി മനസിലാക്കാൻ ഗാനത്തിന് പിന്നിലുള്ള എല്ലാവർക്കും സാധിച്ചിട്ടുണ്ട്. സംഗീതമൊരുക്കിയ ഹണിയും അർഥവത്തായ വരികളെഴുതിയ സുനിൽ ജി ചെറുകടവും ഈ ഗാനത്തെ മനോഹരമാക്കി.
ശബ്‌ദ വിന്യാസം കൊണ്ട് നിഖിൽ മാത്യുവും ചിത്രീകരണ മികവ് കൊണ്ട് ഡയറക്‌ടർ ഓഫ് ഫോട്ടോഗ്രാഫി നിർവഹിക്കുന്ന സുശാന്ത് ശ്രീനിയും കൂടി സംവിധായകനെ മനസിലാക്കിയപ്പോഴാണ് ‘പരസ്‌പരം ഇനിയൊന്നും‘ എന്ന് തുടങ്ങുന്ന ഈ മനോഹരഗാനം പൂർണത പ്രാപിച്ചത്.
ഈ ചിത്രത്തിലെ ആദ്യഗാനവും സൂപ്പര്‍ഹിറ്റായിരുന്നു. സുനിൽ ജി ചെറുകടവ് എഴുതി പാർഥസാരഥി സംഗീതം നിർവഹിച്ച ‘നെഞ്ചിൻ ഏഴു നിറമായി‘ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് വിജയ് യേശുദാസാണ്. ഈ ഗാനവും സംഗീതാസ്വാദക രംഗത്ത് വലിയ തരംഗമായി മാറിയിരുന്നു.

അപ്പാനി ശരത് നായകനാകുന്ന റിയലിസ്‌റ്റിക് ആക്ഷന്‍ റോഡ് ത്രില്ലര്‍ മൂവിയായ ‘മിഷൻ സി‘ ഒരുക്കുന്നത് വിനോദ് ഗുരുവായൂരാണ്. എം സ്‌ക്വയർ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്നു.
കലാമൂല്യവും ജനപ്രിയവുമായ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കൈലാഷും ‘മിഷന് സി‘യിൽ പ്രധാന കഥാപാത്രമാകുന്നുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ നെെല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച നടിമീനാക്ഷി ദിനേശ് ആദ്യമായി നായികയാകുന്ന ചിത്രംകൂടിയാണ് ‘മിഷൻ സി‘.
Related News: ‘മിഷൻ സി’യുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം: മിഷൻ സി അപ്‌ഡേറ്റ്‌സ്