കണ്ണൂർ: ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 1699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 113 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. 354 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 80431 ആണ്. 62960 പേർ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ 382 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി. ജില്ലയില്‍ ഇതുവരെ 830152 സാംപിളുകളാണ് പരിശോധിച്ചത്.
ജില്ലയില്‍ നിലവിലുള്ള കോവിഡ് രോഗബാധിതരിൽ 14409 പേര്‍ വീടുകളിലും 468 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിൽസയിലാണ്. നിരീക്ഷണത്തില്‍ 36873 പേരുമുണ്ട്. ഇതില്‍ 36046 പേര്‍ വീടുകളിലും 827 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
അതേസമയം കോവിഡ് വ്യാപനത്തിന് തടയിടാൻ ജില്ലയിൽ നിയന്ത്രണം കർശനമാക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലുടനീളം പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
Malabar News: സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു