കരിപ്പൂർ എയര്‍പോര്‍ട്ട് സംരക്ഷണം; എസ് വൈ എസ് ഓണ്‍ലൈന്‍ സമര സംഗമം നടന്നു

By Desk Reporter, Malabar News
P UBAIDULLA MLA_ Malabar News
ഓണ്‍ലൈന്‍ സമര സംഗമം പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനകീയ ചെറുത്തുനില്‍പ്പുമായി രംഗത്തുള്ള എസ് വൈ എസ് (സുന്നി യുവജന സംഘം) മലപ്പുറം സോണ്‍ കമ്മിറ്റി ഓണ്‍ലൈന്‍ സമര സംഗമം നടത്തി. കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തിലാണ് സമര സംഗമം നടന്നത്.

മലബാറിന്റെ വികസന മുഖമായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്നും രാജ്യത്തിന് ലാഭം നല്‍കുന്ന പ്രസ്‌തുത വിമാനത്താവളം സംരക്ഷിക്കുന്നതിന് എല്ലാവരും കൈ കോര്‍ക്കണമെന്നും സമരസംഗമം ഉല്‍ഘാടനം ചെയ്‌തുകൊണ്ട്‌ പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. നിസാര കാര്യങ്ങള്‍ പറഞ്ഞ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ നിരന്തരം അവഗണിക്കുന്ന സമീപനമാണ് അധികൃതരില്‍ നിന്നുണ്ടാകുന്നത്. ഇതിനെതിരെ സമര മുഖത്തുള്ള എസ് വൈ എസിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍പോര്‍ട്ട് അവഗണനക്കെതിരെ നടക്കുന്ന പ്രക്ഷോഭ പരമ്പരയിലെ കുടുംബ സമരം, സര്‍ക്കിള്‍ തലങ്ങളിലെ നില്‍പ് സമരം എന്നിവ മുൻപ് നടന്നിരുന്നു. അടുത്ത ഘട്ടമായി സെപ്റ്റംബര്‍ 26 ശനിയാഴ്‌ച്ച വൈകിട്ട് നാലിന് മലപ്പുറം കുന്നുമ്മല്‍ മുതല്‍ കോഴിക്കോട് മുതലക്കുളം വരെ പാതയോര സമരം നടക്കുമെന്നും പത്രക്കുറിപ്പിലൂടെ എസ് വൈ എസ് വ്യക്തമാക്കി.

സോണ്‍ പ്രസിഡണ്ട് നജ്‌മുദ്ധീൻ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദു റഹീം, ജില്ലാ കമ്മിറ്റി അംഗം മുജീബുറഹ്‌മാൻ വടക്കേമണ്ണ, സിദ്ധീഖ് മുസ്‍ലിയാർ മക്കരപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

SYS News: കരിപ്പൂര്‍; ചിറകരിയാന്‍ അനുവദിക്കില്ല, എസ് വൈ എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE