കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് ചർച്ചാ സമ്മേളനം നാളെ

By Desk Reporter, Malabar News
SYS Protest for Karipur_Malabar News
ഫയൽ ചിത്രം
Ajwa Travels

മലപ്പുറം: കരിപ്പൂർ വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചാ സമ്മേളനം നാളെ നടക്കും.

എസ് വൈ എസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഒക്‌ടോബർ 6ന് വൈകിട്ട് 7 മണി മുതലാണ് സമ്മേളനം ആരംഭിക്കുക.‌ ഓൺലൈൻ വഴി നടക്കുന്ന പരിപാടി കോഴിക്കോട് എം പി എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഇ.കെ. മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ് വൈ എസ് സംസ്‌ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വിഷയാവതണം നടത്തും. സി കെ ഹസൈനാർ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകും.

പി വി അൻവർ എം എൽ എ, ഐ സി എഫ് ഗൾഫ് കൗൺസിൽ ജനറൽ സെക്രട്ടറി അബ്‌ദുൽ അസീസ് സഖാഫി മമ്പാട്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് ശംസുദ്ദീൻ മുബാറക്, കെ.പി ജമാൽ കരുളായി, സി കെ ശക്കീർ, ടി സിദ്ദീഖ് സഖാഫി പ്രസംഗിക്കും.

ഇ-മാസ് സിസ്‌റ്റം സ്‌ഥാപിക്കുക, വിമാനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഏപ്രണ്‍ വീതി കൂട്ടുക, ഡൊമസ്‌റ്റിക് സൗത്ത് ഈസ്‌റ്റ്‌ ഏഷ്യന്‍ കണക്റ്റിവിറ്റി ഏര്‍പ്പെടുത്തുക. ഇവ പ്രാവർത്തികം ആക്കുന്നതിൽ കേന്ദ്ര സംസ്‌ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന കാലതാമസം ഒഴിവാക്കുക, വലിയ വിമാനങ്ങള്‍ക്കുള്ള തടസ്സം ഓഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് എസ് വൈ എസ് പ്രക്ഷോഭം നയിച്ചു കൊണ്ടിരിക്കുന്നത്.

ജില്ലയിലെ നൂറുക്കണക്കിന് വീടുകളിൽ കുടംബ സമരം, വിവിധ ഘട്ടങ്ങളിൽ നടന്ന നിൽപു സമരങ്ങൾ, പാതയോര സമരങ്ങൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭ പരിപാടികൾ ഇതിനകം നടന്നു കഴിഞ്ഞു.

SYS News: ശുചിത്വ വാരാചരണം; മാതൃകയായി SYS ന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി

COMMENTS

  1. കരിപ്പൂർ വിമാനത്താവളത്തിന്റ ചിരകാരിയാൻ അനുവദിക്കില്ല
    ഇത് എന്റെ വ്യക്തിപരമായ ആവശ്യമല്ല, സമൂഹത്തിന്റെ ആവശ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE