ശുചിത്വ വാരാചരണം; മാതൃകയായി SYS ന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി

By Desk Reporter, Malabar News
SYS Re-store Malappuram_Malabar News
Ajwa Travels

മലപ്പുറം: അനാഥരും അശരണരും നിരാലംബരുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങൾക്ക് അഭയമേകാൻ മൂന്നുകോടിയിലധികം മുടക്കി നിർമ്മിക്കുന്ന ‘സാന്ത്വന സദനം’ പൂർത്തീകരിക്കുന്നത് വേഗത്തിലാക്കാൻ നടത്തിയ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി വിജയമായി. ജില്ലയിലെ എസ് വൈ എസ് നേതൃത്വത്തിന് കീഴിൽ, മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലാണ് ‘സാന്ത്വന സദനം’ നിർമ്മാണം പുരോഗമിക്കുന്നത്.

കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി ‘സാന്ത്വന സദനം’ നിർമ്മാണത്തെയും ബാധിച്ചു. സംഭാവനകൊണ്ട് മാത്രം ഉയരുന്ന ഈ മഹാ ദൗത്യത്തിലേക്ക് പ്രതീക്ഷിച്ചത് പോലെ പലർക്കും സഹായമെത്തിക്കാൻ കഴിഞ്ഞില്ല. പക്ഷെ, ‘സാന്ത്വന സദനം’ ഇന്നത്തെ സാഹചര്യത്തിൽ വേഗത്തിൽ പൂർത്തീകരിക്കേണ്ടത് അനിവാര്യതയുമാണ്. അത്തരമൊരു അവസ്‌ഥയിൽ ബദൽ മാർഗങ്ങൾകൂടി പരിഗണിക്കേണ്ടി വന്നു.

അങ്ങിനെയാണ് ‘റീ സ്‌റ്റോർ മലപ്പുറം’ എന്ന പേരിൽ ശുചിത്വ വാരാചരണം നടത്താൻ തീരുമാനമായത്. ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് സമൂഹം നൽകിയത്. ജാതിമത ഭേദമന്യേ ആളുകൾ ഇതിനോടൊപ്പം സഹകരിച്ചു.

തുകയുടെ വലിപ്പത്തേക്കാൾ മറ്റു ചില ഗുണങ്ങളാണ് ഇത്തരമൊരു ആശയം കൊണ്ട് ഉണ്ടാകുന്നത്; ഒന്ന്, പാഴ് വസ്‌തുക്കളുടെ ശേഖരണം കൊണ്ട് സാമൂഹിക ദൗത്യങ്ങളിൽ പങ്കാളികളാകാം. രണ്ട്, അലസമായി ഇട്ടിരിക്കുന്ന പാഴ് വസ്‌തുക്കൾ ശേഖരിച്ച് വിൽക്കുമ്പോൾ അത് റീസൈക്കിൾ ചെയ്‌ത്‌ ഉപയോഗപ്രദമായ വസ്‌തുക്കളായി മാറും. മൂന്ന്, മെല്ലെയാണ് എങ്കിലും ‘റീ സ്‌റ്റോർ’ എന്ന ആശയം കേരളത്തിലെ വിവിധ സംഘടനകളും യുവജന-വിദ്യാർഥി പ്രസ്‌ഥാനങ്ങളും മിക്ക ജില്ലയിലും നടപ്പിലാക്കും, അതിലൂടെ അതാത് വർഷം പാഴ് വസ്‌തുക്കളുടെ നീക്കം നടക്കുകയും അത് പരിസര ശുചീകരണത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യും; സംഘാടകർ വ്യക്‌തമാക്കി.

Most Read: കൂട്ടബലാല്‍സംഗം: ദളിത് യുവതി ആത്‍മഹത്യ ചെയ്‌തു

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ രീതിയിൽ ശേഖരിക്കുന്ന മുഴുവൻ തുകയും ചിലവഴിക്കുന്നത് ‘സാന്ത്വന സദനം‘ പൂർത്തീകരിക്കാൻ വേണ്ടിയാണ്. ഇതിന്റെ ഭാഗമായാണ് സെപ്റ്റംബർ 25 മുതൽ ഒക്‌ടോബർ 2 കാലയളവിൽ ശുചിത്വ വാരാചരണം നടത്താൻ തീരുമാനമായത്. ഏറെ ആവേശ പൂർവ്വമാണ് ഈ കഴിഞ്ഞ 7 ദിവസങ്ങളിൽ എസ് വൈ എസ് പ്രവർത്തകർ സ്വന്തം വീടുകളിലെയും പരിസര വീടുകളിലെയും പഴയ പത്രങ്ങൾ, പുസ്‌തകങ്ങൾ, പ്ളാസ്‌റ്റിക്‌, ഇരുമ്പ്, ടിൻ, കുപ്പികൾ, ചിരട്ട തുടങ്ങിയ പാഴ് വസ്‌തുക്കൾ സമാഹരിച്ചത്.

എംഎൽഎ മാരും, മുനിസിപ്പൽ കൗൺസിലർമാരും, വാർഡ് മെംബർമാരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്‌തികൾ, ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട്, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തകർ, നേതാക്കൾ, വീട്ടമ്മമാർ, കുട്ടികൾ ഉൾപ്പടെ സമൂഹത്തിലെ എല്ലാതരത്തിൽ പെട്ടവരും ‘റീ സ്‌റ്റോർ മലപ്പുറം’ ആവേശ പൂർവമാണ്‌ സ്വീകരിച്ചത്. അത് കൊണ്ട് തന്നെ, ഗാന്ധിജയന്തി ദിനത്തിൽ പൂർത്തീകരിക്കാൻ ഉദ്ദേശിച്ച പരിപാടി ഏഴു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നു; സംഘാടകർ കൂട്ടിച്ചേർത്തു.

Read More: ആയുധങ്ങള്‍ തരൂ പ്രതിരോധം ഞങ്ങള്‍ തീര്‍ത്തുകൊള്ളാം; ചന്ദ്രശേഖര്‍ ആസാദ്

ശേഖരിക്കുന്ന വസ്‌തുക്കൾ എസ് വൈ എസ് സർക്കിൾ തലങ്ങളിൽ ഇനം തിരിച്ച് വിൽപ്പന നടത്തും. ലഭിക്കുന്ന തുക ഓരോ സർക്കിളുകളും സദന നിർമ്മാണ പ്രവർത്തനത്തിലേക്ക് സംഭാവന ചെയ്യും. ഈ മാസം എട്ടിന് വ്യാഴം 4 മണിക്ക് 11 സോൺ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന പ്രത്യേക പ്രാർഥനാ ചടങ്ങിൽ വെച്ച് ജില്ലാ നേതാക്കൾ സംഭാവന ഏറ്റുവാങ്ങും.

‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി വിലയിരുത്തൽ യോഗത്തിൽ ഈസ്‌റ്റ്‌ ജില്ലാ വൈസ് പ്രസിഡണ്ട് അസൈനാർ സഖാഫി, ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി, ഫിനാൻസ് സെക്രട്ടറി എപി ബഷീർ, ഉമർ മുസ്‍ലിയാർ ചാലിയാർ, മുഈനുദ്ധിൻ സഖാഫി, സിദ്ധീഖ് സഖാഫി വഴിക്കടവ്, പി.അബ്‌ദുറഹ്‌മാൻ കാരക്കുന്ന് എന്നിവർ സംബന്ധിച്ചു.

Must Read: ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുലും പ്രിയങ്കയും

COMMENTS

  1. ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ തികഞ്ഞ സൂക്ഷ്‌മതയും ആത്മാർത്ഥതയും കാണിക്കുന്ന മലബാർ ന്യൂസ് ഡോട്ട് കോം സാരഥികളെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

  2. ഇവരുടെ എല്ലാ റിപ്പോർട്ടുകൾക്കും എന്തോ ഒരു ആകർഷണീയത ഉണ്ട്. വാർത്തകളിലൊക്കെ നീതിയുടെ സ്വഭാവം കാണാനുണ്ട്. വീഡിയോ വാർത്തകളും ലേഖനങ്ങളുമൊക്കെ നൽകണം. കുത്തി നിറച്ച വർത്തകളല്ല വേണ്ടത്..അറിയേണ്ട വാർത്തകൾ മാത്രം മതി…

  3. സമൂഹത്തിന്റെ നൻമക്കായി ജനങ്ങളെ സഹായിച്ചും നാടിനെ രക്ഷിച്ചും ഒരു സാമൂഹിക പദ്ധതി. ആദ്യം 2018 ൽ SYS ന്റെ ജില്ലാ റാലി യോടനുബന്ധിച്ച് നടപ്പിൽ വരുത്തി. പിന്നീട് മറ്റു പല സംഘടനകളും അത് മാതൃകയാക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE