ഗയ: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാല്‍സംഗത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടയില്‍ ബീഹാറില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത. ബീഹാറിലെ ഗയ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്‍മഹത്യ ചെയ്‌തു. ദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ആത്‍മഹത്യ ചെയ്‌ത യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായെന്ന പരാതി ബന്ധുക്കള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്‌തിരുന്നുവെന്ന് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി പെണ്‍കുട്ടിയുടെ മൃതദേഹം ഗയ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രാഹുല്‍ കുമാര്‍, ചിന്ദു കുമാര്‍, ചന്ദ്രന്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഒരാളെയും കൂടി സംഭവത്തില്‍ പിടികൂടാനുണ്ട്.
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി മരിച്ച സാഹചര്യത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്ത. സെപ്റ്റംബര്‍ 14നാണ് ഹത്രസിലെ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. യുപി സര്‍ക്കാരും പോലീസും കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും കുടുംബത്തോടും ക്രൂരത കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍.
Read also: വീഴ്‌ച പറ്റി; പെൺകുട്ടിയുടെ കുടുംബത്തിന് മുന്നിൽ കൈകൂപ്പി യുപി ആഭ്യന്തര സെക്രട്ടറി