കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട്ടിലും ആകാംക്ഷ

224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ജെഡിഎസ് പാർട്ടികൾ തമ്മിലുള്ള ത്രികോണ മൽസരമാണ് കർണാടകയിൽ നടക്കാനിരിക്കുന്നത്. ഇതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നത് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

By Trainee Reporter, Malabar News
election commission
Representational Image
Ajwa Travels

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് തീയതി പ്രഖ്യാപിക്കുക. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ജെഡിഎസ് പാർട്ടികൾ തമ്മിലുള്ള ത്രികോണ മൽസരമാണ് കർണാടകയിൽ നടക്കാനിരിക്കുന്നത്.

കോൺഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അറിയിച്ചിട്ടുള്ളത്. ഇതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നത് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

കർണാടകക്കൊപ്പം വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, നിയമവിദഗ്‌ധരുടെ നിലപാട് കൂടി തേടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എന്നാൽ, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്‌സഭാ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമ വിദഗ്‌ധരുമായി ചർച്ച ചെയ്യുന്നു എന്ന സൂചനയാണ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്നത്. ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി 18ന് ആയിരുന്നു പ്രഖ്യാപനം. എന്നാൽ, ഒരാഴ്‌ചക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തിര നീക്കം വേണ്ടെന്ന നിലപാടിലാണ് കമ്മീഷൻ.

എന്നാൽ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ഇടയാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് ഇതുവരെ മേൽക്കോടതിയെ സമീപിച്ചിട്ടില്ലെന്നും അപ്പീൽ നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിയമപോരാട്ടം നടത്തുമെന്ന് കോൺഗ്രസ് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. അപ്പീൽ നൽകുന്നതിന് 30 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ കമ്മീഷൻ ധൃതിപ്പെട്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതാണ് ആകാംക്ഷ ഉണർത്തുന്നത്.

Most Read: ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE