യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം ഒരുക്കും; കർണാടക

By Team Member, Malabar News
Karnataka Decided To Accommodate Ukraine Medical Students
Ajwa Travels

ബെംഗളൂരു: യുദ്ധ പശ്‌ചാത്തലത്തിൽ യുക്രൈനിൽ നിന്നും പഠനം മുടങ്ങി മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കാൻ സൗകര്യം ഒരുക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി കേന്ദ്ര സർക്കാരുമായി സഹകരിച്ച് 5 അംഗ മെഡിക്കൽ സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ദേശീയ മെഡിക്കൽ കൗൺസിലുമായി കൂടിയാലോചിച്ച് സമിതി റിപ്പോർട് സമർപ്പിക്കും. യുക്രൈനിൽ നിന്നും 700ഓളം വിദ്യാർഥികളാണ് യുദ്ധ പശ്‌ചാത്തലത്തിൽ മടങ്ങിയെത്തിയത്. ഇവർക്ക് 60 മെഡിക്കൽ കോളേജുകളിലായി പഠനം പൂർത്തിയാക്കാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. കൂടാതെ കർണാടകയിലെ മെഡിക്കൽ കോഴ്‌സുകൾക്ക് ഫീസ് കുറയ്‌ക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.

Read also: മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത കേസ്; സൽമാൻ ഖാൻ കോടതിയിൽ ഹാജരാകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE