കോവിഡ്; രോഗമുക്‌തി 6839, രോഗബാധ 8369, സമ്പർക്കം 7262

By Desk Reporter, Malabar News
Covid Kerala Report 2020 Nov 22_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 64 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 1190 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 23 വയസ്സുള്ള തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് എന്ന യുവാവാണ് ‌കോവിഡ് മരണത്തിന് ഇരയായത്.

ഇന്നത്തെ ആകെ രോഗബാധ 8369 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 6839 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 7262 ഇന്നുണ്ട്. ഉറവിടം അറിയാത്ത 883 രോഗബാധിതരും, 93,425 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 06 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 200
കണ്ണൂർ: 566
വയനാട്: 132
കോഴിക്കോട്: 1158
മലപ്പുറം: 668
പാലക്കാട്: 417
തൃശ്ശൂർ: 946
എറണാകുളം: 1190
ആലപ്പുഴ: 820
കോട്ടയം: 526
ഇടുക്കി: 100
പത്തനംതിട്ട: 247
കൊല്ലം: 742
തിരുവനന്തപുരം: 657

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 6839, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 705, കൊല്ലം 711, പത്തനംതിട്ട 330, ആലപ്പുഴ 769, കോട്ടയം 404, ഇടുക്കി 71, എറണാകുളം 970, തൃശൂര്‍ 203, പാലക്കാട് 373, മലപ്പുറം 832, കോഴിക്കോട് 705, വയനാട് 92, കണ്ണൂര്‍ 426, കാസര്‍ഗോഡ് 248. ഇനി ചികിൽസയിലുള്ളത് 93,425. ഇതുവരെ ആകെ 2,67,082 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ‘നിനക്ക് ജമ്മുവിൽ ശവക്കുഴി വെട്ടും’; കത്‌വാ കേസ് അഭിഭാഷകക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വ വാദികൾ

ആകെ 8369 രോഗബാധിതരില്‍ 160 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 7262 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 189, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 449 പേര്‍ക്കും, കോഴിക്കോട് 1106, മലപ്പുറം 602, വയനാട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 929 പേര്‍ക്കും, എറണാകുളം 926, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 802 പേര്‍ക്കും, ഇടുക്കി 59, കോട്ടയം 487, കൊല്ലം ജില്ലയില്‍ നിന്നുള്ള 737 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 198, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 459 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1232 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 26 ആണ്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്ടേശ്വരം സ്വദേശി ശ്രികണ്‌ഠൻ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്‌റ്റിൻ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്‌ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്‌ളെമെന്റ് (69), കല്ലംതാഴം സ്വദേശി ഇസ്‌മയിൽ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69),  ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്‌മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്‌ണകുമാർ (53), പറളം സ്വദേശി വേലായുധന്‍ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്‌ദുള്ള (55) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: നിയമം അടിച്ചേൽപ്പിക്കാനാണ് ചർച്ച, കർഷകരുടെ വേദന മനസ്സിലാക്കാനല്ല; പ്രിയങ്ക ​ഗാന്ധി

ഇന്ന് രോഗം ബാധിച്ചത് 64 ആരോഗ്യ പ്രവർത്തകർക്കാണ്. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം 15 ആരോഗ്യ പ്രവർത്തകർക്കും, തിരുവനന്തപുരം 12,  എറണാകുളം 10, കോഴിക്കോട് 07, കോട്ടയം 06, തൃശൂർ 06, പത്തനംതിട്ട 03, മലപ്പുറം 02, വയനാട് 02, കാസർഗോഡ് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 17 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 617 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Kerala News: വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 06 ഹോട്ട് സ്‌പോട്ടുകളാണ്; ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2899 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,80,232 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,57,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,016 പേര്‍ ആശുപത്രികളിലുമാണ്.

National News: ഇന്ത്യ കൊറോണാ തലസ്‌ഥാനം; പ്രസംഗം പരിഹാരമാവില്ല; മോദിക്കെതിരേ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE