എറണാകുളം: കള്ളക്കേസിൽ കുടുക്കി 2 മാസം ജയിലിൽ അടച്ച കൊല്ലം സ്വദേശികൾക്ക് എക്‌സൈസ് നഷ്‌ടപരിഹാരം കൊടുക്കണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. വ്യാജ ചാരായം സൂക്ഷിച്ചെന്ന കുറ്റം ചുമത്തി 2006ൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജയിലിടച്ചവർക്ക് 2.5 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ ആണ് ഉത്തരവ് പുറത്തിറക്കിയത്.
കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പരിശോധിക്കാനും ഇതിനായി കമ്മീഷനെ നിയോഗിക്കാനും ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. തുടർന്ന് 6 മാസത്തിനകം കോടതിയിൽ റിപ്പോർട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.
എക്‌സൈസ് വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ സാധിക്കുമെന്ന സ്‌ഥിതിയാണുള്ളതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കള്ളക്കേസുകളില്‍ തടവിലുള്ളവര്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് വലുതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also: മദ്യപാനത്തെ ചൊല്ലി തർക്കം; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു