കാസർഗോഡ്: മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്‌ണ നായിക്കാണ്(56) മരിച്ചത്. മകൻ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.
ഇന്നലെ രാത്രി അച്ഛനും മകനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് പുലർച്ചെയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തുന്ന ബാലകൃഷ്‌ണ നായിക്ക് ഭാര്യയെ സ്‌ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതിനെ ചൊല്ലിയാണ് മകനുമായി വാക്കേറ്റം ഉണ്ടായത്.
Most Read: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത