കണ്ണൂർ: രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വെച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ഉള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രചരണം നിർത്തി വെക്കാനാകില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനമാണ് കെകെ ശൈലജ നടത്തിയത്.
അരി വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി ഇലക്ഷൻ വന്നാൽ റേഷൻ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് കുറ്റപ്പെടുത്തി.
പ്രചാരണത്തിരക്കിൽ ആയിരുന്നതിനാൽ ജോയ്‌സ് ജോർജ് നടത്തിയ സ്‍ത്രീ വിരുദ്ധ പരാമർശം എന്തെന്ന് അറിയില്ലെന്നും കെകെ ശൈലജ കണ്ണൂരിൽ പറഞ്ഞു.
Read Also: വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്