ജീവനക്കാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷം; ബത്തേരി ഡിപ്പോ പ്രതിസന്ധിയിൽ

By Trainee Reporter, Malabar News
Batheri KSRTC Dippo
Ajwa Travels

വയനാട്: സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. നിലവിൽ ഡിപ്പോയിലെ 33 ജീവനക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ടാണ് ജീവനക്കാർക്കിടയിൽ രോഗവ്യാപനം ഉണ്ടായത്. കോവിഡ് ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവരും കോവിഡ് മുക്‌തരായവർക്കുമാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്.

ഇതേതുടർന്ന് ഡിപ്പോയിലെ മറ്റു ജീവനക്കാർ പ്രതിസന്ധിയിലാണ്. ഒമ്പത് മെക്കാനിക്കൽ ജീവനക്കാർ, ആറ് ഓഫിസ് ജീവനക്കാർ, എട്ട് കണ്ടക്‌ടർമാർ, പത്ത് ഡ്രൈവർമാർ എന്നിങ്ങനെയാണ് കോവിഡ് സ്‌ഥിരീകരിച്ചവരുടെ കണക്ക്. ഇതിൽ രണ്ടു പേര് ദീർഘദൂര ബസ് ജീവനക്കാരാണ്. നിലവിൽ രോഗം സ്‌ഥിരീകരിച്ചവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്.

ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയേറെ പേർക്ക് രോഗം വന്നതോടെ ഡിപ്പോയിലെ പ്രവർത്തനത്തെയും ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ജീവനക്കാർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടും വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപണം ഉണ്ട്. എന്നാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഡിപ്പോ അധികൃതരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE