യാത്രക്കാരെ ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി കണ്ടക്‌ടർക്ക് സസ്‌പെൻഷൻ

By News Bureau, Malabar News
Suspension of four teachers
Representational Image
Ajwa Travels

തിരുവനന്തപുരം: കാൻസർ രോ​ഗിയായ 73 വയസുകാരനേയും ചെറുമക്കളേയും കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കവിട്ട സംഭവത്തിൽ നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിൽ കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു.

മൂലമറ്റം യൂണിറ്റിലെ കണ്ടക്‌ടറായ ജിൻസ് ജോസഫിനെതിരെയാണ് നടപടി. മേയ് 23ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 73 വയസുള്ള കാൻസർ രോഗിയെയും 13, 7 വയസുള്ള കൊച്ചുമക്കളെയുമാണ് വാഹനത്തിൽ നിന്നും ഇറക്കി വിട്ടത്. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നി‍ര്‍വഹിക്കുന്നതിന് വേണ്ടി ബസ് നിർത്തി സൗകര്യം ചെയ്യാതെ കണ്ടക്‌ടർ ഇവരെ ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു.

സംഭവം മാദ്ധ്യമങ്ങളിൽ വർത്തയായതിന് പിന്നാലെ കെഎസ്ആ‍ര്‍ടിസി തൊടുപുഴ സ്‌ക്വാഡ് ഇൻസ്‌പെക്‌ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് കണ്ടക്‌ടർ ജിൻസ് ജോസഫിനെതിരെ നടപടി എടുത്തത്.

ദീർഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരി​ഗണന നൽകാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെയും ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്‌ടറുടെ ഉത്തരവാദിത്ത ഇല്ലായ്‌മയും കൃത്യ നിർവ്വഹണത്തിലെ ​ഗുരുതര വീഴ്‌ചയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നത്.

Most Read: കോവിഡ് പുതിയ വകഭേദങ്ങളില്ല; വാക്‌സിൻ വിമുഖത പാടില്ല: മന്ത്രി വീണാ ജോര്‍ജ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE