എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; ചുങ്കത്തറയിൽ കേരള കോൺഗ്രസ് (എം)

By Trainee Reporter, Malabar News
cpm-kerala
Representational Image
Ajwa Travels

മലപ്പുറം: തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. അകെയുള്ള 32 സീറ്റിൽ സിപിഐഎം 22 സീറ്റുകളിൽ മൽസരിക്കും. സിപിഐ 4 സീറ്റുകളിലും,ഐഎൻഎൽ 2 സീറ്റുകളിലും, എൻസിപി, ജനതാദൾ (എസ്), എൽജെഡി, കേരളാ കോൺഗ്രസ് (എം) തുടങ്ങിയ പാർട്ടികൾ ഒന്നുവീതം സീറ്റുകളിലുമാണ് മൽസരിക്കുക.

ജില്ലയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 21, 22 തീയതികളിലായി നടക്കും. 20 സീറ്റുകളിലെ സ്‌ഥാനാർഥികളെ സിപിഐഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നന്നമ്പ്ര, എടവണ്ണ ഡിവിഷനുകളിലെ സ്ഥാനാർഥികളെ വെള്ളിയാഴ്‌ചയാണ് പ്രഖ്യാപിച്ചത്. മാറഞ്ചേരി, ഏലംകുളം, ചോക്കാട്, വേങ്ങര ഡിവിഷനുകളിലാണ് സിപിഐ മൽസരിക്കുന്നത്. സിപിഐയിലെ സ്‌ഥാനാർഥി നിർണയം പുരോഗമിക്കുകയാണ്.

ആതവനാട് ഡിവിഷനിൽ എൻസിപിയും, എടരിക്കോട്, വെളിമുക്ക് ഡിവിഷനിൽ ഐഎൻഎല്ലും മൽസരിക്കും. പൂക്കോട്ടൂർ-ജനതാദൾ, കരിപ്പൂർ-ലോക് താന്ത്രിക് ജനതാദൾ, ചുങ്കത്തറ-കേരള കോൺഗ്രസ് (എം) എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ചിരിക്കുന്നത്. ചുങ്കത്തറ സീറ്റിൽ കഴിഞ്ഞ വർഷം എൻസിപിയാണ് മൽസരിച്ചത്. കേരള കോൺഗ്രസ് (ജോസ് കെ മാണി) ഇത്തവണ എൽഡിഎഫിൽ എത്തിയതോടു കൂടി ഈ സീറ്റ് അവർക്ക് വിട്ട് നൽകാൻ ധാരണയാകുകയായിരുന്നു.

Read also: കളക്‌ടർ ഇടപെട്ടു; ഒന്നര ദിവസത്തിന് ശേഷം കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE