എൽഐസിയുടെ ഐപിഒ നടത്തിപ്പ്; 16 കമ്പനികൾ രംഗത്ത്

By Staff Reporter, Malabar News
LIC-IPO
Ajwa Travels

ന്യൂഡെൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ(എൽഐസി) ആദ്യ ഓഹരി വിൽപനക്ക് നേതൃത്വം നൽകാനുള്ള അവസരത്തിനായി 16 കമ്പനികൾ രംഗത്ത്. ഇന്നും നാളെയുമായി നടക്കുന്ന രണ്ട് സെഷനുകളിലായി ഈ കമ്പനികൾ തങ്ങളുടെ പദ്ധതികൾ അവതരിപ്പിക്കും.

ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്‌റ്റ്മന്റ് ഓഫ് പബ്ളിക് അസറ്റ്‌ മാനേജ്‍മെന്റ് (ഡിഐപിഎഎം) മുൻപാകെയാണ് അവതരിപ്പിക്കുന്നത്. ഓഹരി വിൽപന നടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരെയാണ് തിരഞ്ഞെടുക്കുക.

ബിഎൻപി പാരിബാസ്, സിറ്റിഗ്രൂപ്പ് ഗ്ളോബൽ മാർക്കറ്റ്സ് ഇന്ത്യ, ഡിഎസ്‌പി മെറിൽ ലിഞ്ച് ലിമിറ്റഡ് (ഇപ്പോൾ ബോഫ സെക്യൂരിറ്റീസ് എന്നറിയപ്പെടുന്നു) ഉൾപ്പെടെ ഏഴ് അന്താരാഷ്‌ട്ര ബാങ്കർമാരാണ് ഇന്ന് അവതരണം നടത്തുന്നത്. ഓൾഡ്‌മാൻ സാക്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ), ജെപി മോർഗൻ ഇന്ത്യ, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവയും ഇന്നത്തെ പട്ടികയിലുണ്ട്.

ബുധനാഴ്‌ച ഒൻപത് ആഭ്യന്തര ബാങ്കർമാരും ഡിഐപിഎഎമ്മിന് മുൻപാകെ അവതരണം നടത്തും. ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റൽ അഡ്വൈസേഴ്‌സ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Read Also: ‘അന്യൻ’ ഹിന്ദി റീമേക്ക് പ്രതിസന്ധിയിൽ; ഉടമസ്‌ഥതയെ ചൊല്ലി തർക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE