ദീർഘകാല വിനോദസഞ്ചാര വിസ; ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം

വിസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. അഞ്ചു വർഷ മൾട്ടിപ്പിൾ ടൂറിസ്‌റ്റ് വിസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും നിയമം ബാധകമാണ്.

By Trainee Reporter, Malabar News
tourist-Visa
Representational Image
Ajwa Travels

ദുബായ്: ദീർഘകാല വിനോദസഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്ന് നിബന്ധന. വിസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. അഞ്ചു വർഷ മൾട്ടിപ്പിൾ ടൂറിസ്‌റ്റ് വിസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്‌സ് അതോറിറ്റി അറിയിച്ചു.

വിദേശികൾക്ക് അവരുടെ രാജ്യത്ത് നിന്ന് സ്‌പോൺസറുടെ സഹായമില്ലാതെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഐസിപി ആപ് വഴി ദീർഘകാല വിസക്ക് അപേക്ഷിക്കാം. വൈബ്സൈറ്റ്:www.icp.gov.ae ആപ്: UAEICP ഇവയ്‌ക്ക് പുറമെ അതോറിറ്റിയുടെ ഹാപ്പിനെസ് സെന്ററുകൾ വഴിയും അപേക്ഷിക്കാം. 3775 ദിർഹമാണ് (ഏകദേശം 84000 രൂപ) വിസ നിരക്ക്. ഇതിൽ 3025 ദിർഹം ബാങ്ക് സുരക്ഷാ തുകയാണ്.

500 ദിർഹം വിസ വിതരണനിരക്കും 100 ദിർഹം അപേക്ഷാ ഫീസുമാണ്. സ്‌മാർട് സേവനത്തിനായി 100 ദിർഹവും അതോറിറ്റിയുടെ ഇ-ഇടപാടുകൾക്ക് 50 ദിർഹവും ഈടാക്കുന്നുണ്ട്. അതേസമയം, 18 വയസ് തികയാത്ത കുട്ടികളുണ്ടെങ്കിൽ ഫാമിലി ടൂറിസ്‌റ്റ് വിസക്ക് പ്രത്യേകം അപേക്ഷിക്കാം. അപേക്ഷകന്റെ ആറ് മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖയാണ് അഞ്ചു വർഷ വിനോദ സഞ്ചാര വിസയ്‌ക്ക് സമർപ്പിക്കേണ്ട അടിസ്‌ഥാന രേഖ.

ബാങ്കിന്റെ സീൽ പതിപ്പിച്ച കളർ സ്‌റ്റേറ്റ്‌മെന്റാണ് നൽകേണ്ടത്. 4000 ഡോളർ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. യുഎഇയിൽ നിന്നുള്ള ഇൻഷുറൻസ് കമ്പനിയുടെ 180 ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്. ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടുതൽ തങ്ങാൻ സാധിക്കില്ല. ഒരു തവണ വരുമ്പോൾ 90 ദിവസമാണ് താമസാനുമതിയെങ്കിലും 90 ദിവസം കൂടി നീട്ടാൻ കഴിയും. വിസ അനുവദിച്ച തീയതി മുതലാണ് ഒരു വർഷം കണക്കാക്കുക. നിയമം ലംഘിച്ചു താമസിച്ചാൽ വിസ റദ്ദാക്കും.

Most Read: മണിപ്പൂർ കലാപം; പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE