മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വരച്ചുകാട്ടാന്‍ ‘മേജര്‍’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

By Staff Reporter, Malabar News
major movie_malabar news

ശശി കിരണ്‍ ടിക്കയുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ‘മേജര്‍’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ചിത്രം നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്‌ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഹിന്ദിയിലും തെലുങ്കിലുമായി ഒമൊരുങ്ങുന്ന ചിത്രത്തില്‍ യുവതാരം അദിവി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്‌ജരേക്കര്‍, പ്രകാശ് രാജ്, രേവതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുംബൈ ഭീകരാക്രമണത്തിനിടെ നവംബര്‍ 27 നായിരുന്നു എന്‍എസ്ജി കമാന്‍ഡോയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടവേ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്‍മാരെ അദ്ദേഹം രക്ഷിച്ചു. എന്നാല്‍ പരിക്കേറ്റ സൈനികനെ രക്ഷിക്കുന്നതിനിടെ അദ്ദേഹത്തിന് വെടിയേല്‍ക്കുക ആയിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജനനം. പിന്നീട് അദ്ദേഹം ബംഗളൂരുവിലേക്ക് താമസം മാറി.

ഓഗസ്‍റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.ചിത്രത്തിന്റെ 70 ശതമാനം ഷൂട്ടിംഗും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്‌സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. അദിവി ശേഷിന്റെ സന്ദീപ് ഉണ്ണികൃഷ്‌ണന്‍ ആവാനുള്ള തയാറെടുപ്പുകള്‍ വീഡിയോയില്‍ കാണിച്ചിരുന്നു. മാത്രവുമല്ല സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങളും അദിവ് വിഡീയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം ‘മേജര്‍’ 2021ല്‍ ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നേരത്തെ ‘ഗൂഡാചാരി’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തി ആര്‍ജിച്ച സംവിധായകന്‍ കൂടിയാണ് ശശി കിരണ്‍ ടിക്ക.

Read Also: ഇന്ത്യക്ക് ഓസീസ് വെല്ലുവിളി; ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ, കോലി പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE