അണക്കപ്പാറ വ്യാജ കള്ള് നിർമാണം; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലംമാറ്റം

By Desk Reporter, Malabar News
10 lakh bribery case from excise office; Suspension for 14 persons
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പിന് ഒത്താശ ചെയ്‌തെന്ന കേസിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ കൂട്ട സ്‌ഥലം മാറ്റം. പാലക്കാട് ജില്ലയിലെ എഴുപതോളം എക്‌സൈസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാനാണ് ഉത്തരവ്.

ആലത്തൂർ,ചിറ്റൂർ, സർക്കിൾ ഓഫിസിലെയും കുഴൽമന്ദം റെയ്ഞ്ച് ഓഫിസിലെയും ഉദ്യോഗസ്‌ഥരെയാണ് സ്‌ഥലം മാറ്റുന്നത്. പാലക്കാട് എക്‌സൈസ് സ്‌ക്വാഡിലെ ഉദ്യോഗസ്‌ഥരെയും സ്‌ഥലം മാറ്റും. വ്യാജകള്ള് നിർമാണത്തിന് ഒത്താശ ചെയ്‌ത്‌ മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ ഒൻപത് എക്‌സൈസ് ഉദ്യോഗസ്‌ഥരെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പുറമെയാണ് കൂട്ട സ്‌ഥലം മാറ്റം. പാലക്കാട് ജില്ലയിലെ മറ്റ് താലൂക്കുകളിലേക്കാണ് ഇവരെ സ്‌ഥലം മാറ്റുന്നത്.

ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്ന് ജൂണ്‍ 27നാണ് വ്യാജകള്ളും സ്‌പിരിറ്റും കണ്ടെത്തിയത്. വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്‌പിരിറ്റ്‌, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്‌ പിടിച്ചെടുത്തിരുന്നു.

Malabar News:  കോവിഡ് വ്യാപനം; കൂത്തുപറമ്പില്‍ കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE