മലൈക്കോട്ടൈ വാലിബൻ: ഓഡിയോ, ട്രെയിലര്‍ ലോഞ്ചുമായി ഡിഎന്‍എഫ്‌ടി

ഡിഎന്‍എഫ്‌ടി എന്നത് ഒടിടി പോലെ സിനിമാരംഗത്ത് ഉദിച്ചുയരാൻ പോകുന്ന പുതിയൊരു വരുമാന വരുമാനസ്രോതസാണ്.

By Desk Reporter, Malabar News
Malaikottai Vaaliban DNFT
Ajwa Travels

കൊച്ചി: മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന മലൈക്കോട്ടൈ വാലിബൻ അതിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ സംഘടിപ്പിച്ചു.

നടന വിസ്‌മയം മോഹന്‍ലാലും സംവിധാന പ്രതിഭ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുമ്പോഴുള്ള അൽഭുതങ്ങൾ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷർക്കിടയിലേക്കാണ് ചിത്രവുമായി ബന്ധപ്പെട്ട ഡിഎന്‍എഫ്‌ടി സാങ്കേതികവിദ്യയുടെ ചർച്ച എത്തിയത്. ഡിഎന്‍എഫ്‌ടി എന്നത് സിനിമാരംഗത്ത് ഉദിച്ചുയരാൻ പോകുന്ന ഒരു വരുമാന വരുമാനസ്രോതസാണ്.

ഈ പുതിയ വരുമാനസ്രോതസിന്റെ ആശയ പ്രചാരകരൻ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് നടന്നത്. ബോള്‍ഗാട്ടി പാലസില്‍ ഡിഎന്‍എഫ്‌ടി സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ലാലിന്റെയും ലിജോ ജോസിന്റെയും നേതൃത്വത്തില്‍ ചിത്രത്തിലെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം പങ്കെടുത്തു.

മലൈക്കോട്ടൈ വാലിബൻ മലയാളത്തിന്റെ മാത്രം സിനിമയല്ലെന്നും തമിഴിലും തെലുങ്കിലും അങ്ങനെ മറ്റു ഭാഷകളിലെല്ലാം കാണുമ്പോള്‍ അതാത് ഭാഷകളുടെ കഥയായി ഇത് അനുഭവപ്പെടുമെന്നും ഇത് ഒരുപാട് രഹസ്യങ്ങളുള്ള സിനിമയാണെന്നും ആ രഹസ്യങ്ങളെന്താണെന്ന് സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും വേദിയിൽ സംസാരിച്ച മോഹൻലാൽ പറഞ്ഞു.

Malaikottai Vaaliban DNFT

ലാലേട്ടന്റെ അനുഗ്രഹം കൊണ്ട് ചിത്രത്തിന്റെ പ്രചരണ പരിപാടികളെല്ലാം ഭംഗിയായാണ് പോകുന്നതെന്ന് പരിപാടിയുടെ സംഘാടകരായ ഡിഎന്‍എഫ്‌ടി ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ ഡയറക്‌ടർ സുഭാഷ് മാനുവല്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിലെ നായിക സൊണാലി കുല്‍ക്കര്‍ണ്ണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വിവിധ കലാപരിപാടികൾ അരങ്ങേറിയ വേദിയിൽ ചിത്രത്തിലെ ‘തായും തന്തൈയും’ എന്ന ഗാനം പാലക്കാട് ശ്രീറാമും ‘പുന്നാര കാട്ടിലെ’ എന്ന ഗാനം അഭയ ഹിരണ്‍മയിയും ശ്രീകുമാര്‍ വക്കിയിലും ചേര്‍ന്ന് ആലപിച്ചു. ഈ ഗാനങ്ങൾ ആദ്യമായാണ് തൽസമയം വേദിയിൽ ആലപിച്ചത്.

Malaikottai Vaaliban DNFT

ചിത്രത്തിന്റെ എക്‌സ്‌ക്‌ളൂസീവ് ദൃശ്യങ്ങളും വീഡിയോകളും ഡിഎൻഎഫ്‌ടി പ്ളാറ്റ് ഫോം വഴിയാണ് ലഭ്യമാക്കുന്നതെന്നും ലോകത്തിലാദ്യമായി ഡിഎന്‍എഫ്‌ടി മലൈക്കോട്ടൈ വാലിബനിലൂടെയാണ് അവതരിപ്പിക്കുന്നതെന്നും പിന്നണിയിൽ ഉള്ളവർ വിശദീകരിച്ചു.

ഡിഎന്‍എഫ്‌ടി കരസ്‌ഥമാക്കിയ വ്യക്‌തികള്‍ക്ക് ചടങ്ങില്‍ സൗജന്യ പ്രവേശനമുണ്ടായിരുന്നു. ദുബായിലും ലണ്ടനിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സുഭാഷ് മാനുവല്‍ പറഞ്ഞു. പുതിയ സിനിമകള്‍ വാങ്ങുമ്പോഴും പുതിയ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും സുഭാഷ് വ്യക്‌തമാക്കി.

MOST READ | 71 കാരി നിൻജ അഭ്യാസി; അമ്മൂമ്മക്ക്‌ ഗിന്നസ് റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE