നിരാഹാരം ഫലം കണ്ടില്ല; സമരം ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ

By News Desk, Malabar News
Kerala-PSC
Ajwa Travels

മലപ്പുറം: പിഎസ്‌സിയുടെ മലപ്പുറം ജില്ലയിലേക്കുള്ള എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌ മുഖ്യപട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്‌ചിതകാല രാപകൽ സമരം ശക്‌തമാക്കുമെന്ന് ഉദ്യോഗാർഥികൾ. ശയന പ്രദക്ഷിണം, മുട്ടിലിഴയൽ, വനിതാ ഉദ്യോഗാർഥികളുടെ തലമുണ്ഡനം തുടങ്ങിയ മാർഗങ്ങളിലൂടെ വരും ദിവസങ്ങളിൽ പ്രതിഷേധിക്കുമെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്.

സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിൽ പി ഉബൈദുല്ല എംഎൽഎ, വനിതാ ലീഗ് സംസ്‌ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, വിധവാ സംഘം നേതാവ് കെഎം ഗിരിജ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി സമരക്കാരെ അഭിവാദ്യം ചെയ്‌തു. ഒഴിവുകളുണ്ടായിട്ടും മാനദണ്ഡപ്രകാരം മുഖ്യപട്ടിക പ്രസിദ്ധീകരിക്കാതെ പിഎസ്‌സി മലപ്പുറം ജില്ലയോട് അവഗണന കാണിക്കുകയാണെന്ന് ആരോപിക്കുന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് സമരം. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗാർഥികളെ സമരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തലും വലുതാക്കിയിട്ടുണ്ട്.

Also Read: ദത്ത് കേസ്; വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്തില്ലെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE